Thursday, March 19, 2026 Last Updated 13 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

തിരുവനന്തപുരം കോര്‍പ്പറേഷന്‍: വിഴിഞ്ഞം പിടിച്ചെടുത്ത്‌ യു.ഡി.എഫ്‌.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കി കോണ്‍ഗ്രസ്‌ വിജയക്കൊടി പാറിച്ചു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി കെ.എച്ച്‌. സുധീര്‍ഖാന്‍ 83 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഇടതുകോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്‌ഥലമാണ്‌ വിഴിഞ്ഞം. സി.പി.എമ്മിനു വലിയ തിരിച്ചടിയാണ്‌ ഈ തോല്‍വി.
വിഴിഞ്ഞത്തു വിജയിച്ച്‌ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാമെന്ന ബി.ജെ.പി. മോഹവും നടന്നില്ല. എന്നാല്‍, കണക്കൂട്ടലുകള്‍ തെറ്റിച്ചു ബി.ജെ.പി. വോട്ട്‌ നിലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. അതിശക്‌തമായ ത്രികോണപ്പോരായിരുന്നു വിഴിഞ്ഞത്ത്‌. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലില്‍ സുധീര്‍ഖാന്‍ 2902 വോട്ടും സി.പി.എമ്മിന്റെ എന്‍. നൗഷാദ്‌ 2819 വോട്ടും ബി.ജെ.പി. സ്‌ഥാനാര്‍ഥി 2437 വോട്ടും നേടി. വിഴിഞ്ഞത്തെ വിജയത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്‌ അംഗസംഖ്യ 20 ആയി ഉയര്‍ന്നു. 101 അംഗ സഭയില്‍ ബി.ജെ.പിക്ക്‌ 50ഉം ഇടതിന്‌ 29ഉം അംഗങ്ങളാണുള്ളത്‌. 51 അംഗങ്ങളാണ്‌ കേവല ഭൂരിപക്ഷത്തിനു വേണ്ടത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED