Thursday, March 19, 2026 Last Updated 14 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

സഹകരണ പുനരുദ്ധാരണ ഫണ്ട്‌: 12 സംഘങ്ങള്‍ക്ക്‌ സഹായം

കോട്ടയം: കേരള സഹകരണ പുനരുദ്ധാരണ ഫണ്ട്‌ സ്‌കീം പദ്ധതി പ്രകാരമുള്ള സഹായത്തിനായി 12 സംഘങ്ങളെ തെരഞ്ഞെടുത്തുതായി മന്ത്രി വി.എന്‍. വാസവന്‍. രാജ്യത്ത്‌ ഇതാദ്യമായാണു സഹകരണബാങ്കുകള്‍ക്കായി ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്‌. സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസില്‍ ലഭിച്ച 93 അപേക്ഷകളില്‍ സംസ്‌ഥാന തല മോണിറ്ററിങ്‌ സെല്‍ യോഗമാണു സംഘങ്ങളെ തെരഞ്ഞെടുത്തത്‌.
സ്‌കീമിലെ വ്യവസ്‌ഥ പ്രകാരമുള്ള സ്‌കോര്‍ നേടിയയാണ്‌ 12 സംഘങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടത്‌. ഇവര്‍ തയാറാക്കി സമര്‍പ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാകും തുക നല്‍കുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്കു മാത്രമാണു വിനിയോഗിക്കുക. ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട്‌ സ്‌കീം പ്രകാരം ബാങ്കുകള്‍ക്കു ലഭ്യമാവും.
നിക്ഷേപ സമാഹരണം നാളെ മുതല്‍

46-ാമത്‌ നിക്ഷേപ സമാഹരണം നാളെ ആരംഭിക്കും. ഫെബ്രുവരി 25 വരെയാണു നിക്ഷേപ സമാഹരണം നടക്കുക. ലക്ഷ്യമിടുന്നത്‌ 9,000 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കേരളാ ബാങ്കിലെ വ്യക്‌തിഗത നിക്ഷേപം വഴി 1000 കോടി രൂപയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടി രൂപയുമാണു സമാഹരിക്കുക. നിക്ഷേപ സമാഹരണത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ വൈകിട്ട്‌ നാലിനു പാമ്പാടി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പാമ്പാടിയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി നിര്‍വഹിക്കും. സഹകരണ രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്ത്‌ ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED