Thursday, March 19, 2026 Last Updated 16 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

്പൂരനാട്ടില്‍ കലാപൂരം ഇന്ന്‌ കൊടിയേറും

തൃശൂര്‍: കൗമാരകലയുടെ മഹാപൂരത്തിനു പൂരങ്ങളുടെ പൂരം പിറക്കുന്ന നാട്ടില്‍ഇന്നു തിരിതെളിയും. തെക്കേ ഗോപുരനട തുറന്നു നെറ്റിപ്പട്ടം ചാര്‍ത്തി ഇറങ്ങുന്ന കരിവീരന്‍മാര്‍ എന്നപോലെ അസംഖ്യം കലാപ്രതിഭകള്‍ തട്ടകത്തെത്തിക്കഴിഞ്ഞു. സൂര്യകാന്തി (തേക്കിന്‍ക്കാട്‌ മൈതാനം എക്‌സിബിഷന്‍ ഗ്രൗണ്ട്‌)യാണു പ്രധാനവേദി. രാവിലെ 10 നു പ്രധാനവേദിക്കു മുന്നില്‍, തൃശൂര്‍ പൂരത്തിന്റെ മേളപ്രമാണിമാരായ കിഴക്കൂട്ട്‌ അനിയന്‍മാരാരും ചെറുശേരി കുട്ടന്‍മാരാരും ചേര്‍ന്നു നടത്തുന്ന പാണ്ടിമേളം കലോത്സവത്തിന്റെ വിളംബരമാകും.
11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. അഞ്ചുദിവസങ്ങളില്‍ 239 ഇനങ്ങളിലാണ്‌ മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിലും അറബിക്‌ കലോത്സവത്തിലും 19 ഇനങ്ങള്‍ വീതവും അരങ്ങേറും. പാരിജാതം (സി.എം.എസ്‌. സ്‌കൂളിന്‌ അഭിമുഖമായുള്ള തേക്കിന്‍ക്കാട്‌ മൈതാനി പരിസരം), നീലക്കുറിഞ്ഞി (ബാനര്‍ജി ക്ലബിന്‌ അഭിമുഖമായുള്ള തേക്കിന്‍ക്കാട്‌ മൈതാനി പരിസരം) തുടങ്ങി 25 വേദികളാണുള്ളത്‌. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ്‌ കലാ നഗരിയിലെത്തി. ഇന്ന്‌ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിനു കലാമണ്‌ഡലത്തിലെ പ്രതിഭകള്‍ ദൃശ്യാവിഷ്‌കാരം ഒരുക്കും.

ജിനേഷ്‌ പൂനത്ത

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED