Thursday, March 19, 2026 Last Updated 14 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

'ഒരു ലോകം ഒരു ഹൃദയം' സംസ്‌ഥാനതല മത്സരങ്ങള്‍ക്ക്‌ തിരശീല വീണു

കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ്‌ മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ''ഒരു ലോകം ഒരു ഹൃദയം'' പരിപാടിയുടെ ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു.
ക്വിസ്‌, ഉപന്യാസരചന, ചിത്രചന എന്നീ ഇനങ്ങളില്‍ സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സംസ്‌ഥാനത്തെ അഞ്ഞൂറോളം കുട്ടികള്‍ മത്സരിച്ചു.
ചിത്രരചനയില്‍ സിദ്ധാര്‍ഥ്‌ കൃഷ്‌ണ, ഉപന്യാസ രചനയില്‍ ടി.എം. സന, എ.ഐ. പെയിന്റിങ്ങില്‍ മലീഹ സുല്‍ത്താന, ക്വിസ്‌ മത്സരത്തില്‍ അഭിജിത്ത്‌, മദന്‍ മോഹന്‍ എന്നിവര്‍ വിജയികളായി.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെലയ്‌തു.
സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തിലൂടെ മത്സരാര്‍ഥികള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി.
സര്‍വകലാശാലാ പ്ര? വൈസ്‌ ചാന്‍സലര്‍ ഡോ. മനീഷ വി. രമേഷ്‌, ആര്‍ട്ടിസ്‌റ്റ്‌ മദനന്‍, ശ്രീജിത്ത്‌ കെ. വാര്യര്‍, എന്നിവര്‍ പങ്കെടുത്തു.
ഒരു ലോകം ഒരു ഹൃദയം പരിപാടിയുടെ ഭാഗമായി കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മീഡിയാ കോണ്‍ക്ലെയ്‌വും ശ്രദ്ധേയമായി. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ മോഡറേറ്ററായി.
ജെന്‍ സിയുടെ കേരളം: ഭാഷ, ചരിത്രം, സംസ്‌കാരം മാധ്യമങ്ങളുടെ പങ്ക്‌ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മനോരമന്യൂസ്‌ ന്യൂസ്‌ ഡയറക്‌ടര്‍ ജോണി ലൂക്കോസ്‌, 24 ന്യൂസ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ പി.പി. ജെയിംസ്‌, മാതൃഭൂമി ന്യൂസ്‌ എഡിറ്റര്‍ രാജീവ്‌ ദേവരാജ്‌, ന്യൂസ്‌ മലയാളം 24 ഇന്റു 7 ന്യൂസ്‌ ഡയറക്‌ടര്‍ ടി.എം. ഹര്‍ഷന്‍, ജനം ടിവി എഡിറ്റര്‍ പ്രദീപ്‌ പിള്ള, അമൃത ന്യൂസ്‌ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ കൃഷ്‌ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മാതാ അമൃതാനന്ദമയി ദേവി ഐക്യരാഷ്ര്‌ടസഭയുടെ ജനറല്‍ അസംബ്ലിയില്‍ മലയാളത്തില്‍ സംസാരിച്ചതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒരു ലോകം ഒരു ഹൃദയം എന്ന പേരില്‍ മത്സരങ്ങള്‍ക്ക്‌ പുറമെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളാണ്‌ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ചത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED