Thursday, March 19, 2026 Last Updated 13 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ഭര്‍തൃപിതാവിനെയും സഹോദരനെയും ആക്രമിച്ച കേസില്‍ 4 വര്‍ഷം തടവ്‌

മുട്ടം: ഭര്‍തൃപിതാവിനെയും സഹോദരനെയും ആക്രമിച്ച കേസില്‍ പ്രതിക്ക്‌ നാലു വര്‍ഷവും മൂന്നുമാസവും തടവുശിക്ഷ. വാഗമണ്‍ കട്ടമല ഭാഗത്ത്‌ അനിതാഭവനില്‍ അജിത്‌കുമാറി(38)നെയാണു ശിക്ഷിച്ചത്‌. 26,000 രൂപ പിഴയും വിധിച്ചു.
വാഗമണ്‍ കൊച്ചുകരുന്തരുവി മലയതുവന്‍ ഭാഗത്ത്‌ താമസിക്കുന്ന പുത്തന്‍പുരയില്‍ മരിയദാസ്‌ (66), സഹോദരന്‍ റോബര്‍ട്ട്‌ എന്നിവര്‍ ആക്രമിക്കപ്പെട്ട കേസിലാണ്‌ മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജി എസ്‌.എസ്‌.സീന വിധി പ്രഖ്യാപിച്ചത്‌.
പൊട്ടിയ ആസ്‌ബറ്റോസ്‌ ഷീറ്റു കൊണ്ടാണ്‌ പ്രതി ആക്രമണം നടത്തിയത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്‌സ്‌ ഹാജരായി. വാഗമണ്‍ എസ്‌. എച്ച്‌.ഒ. ആയിരുന്ന നൗഷാദ്‌ ഒ. എച്ച്‌ ആണ്‌ കേസ്‌ അന്വേഷിച്ച്‌ പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED