Thursday, March 19, 2026 Last Updated 16 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

ജാമ്യവ്യവസ്‌ഥ ലംഘിച്ചെന്ന്‌്;രാഹുല്‍ ഈശ്വറിന്‌ നോട്ടീസ്‌

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിലെ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്‌ നോട്ടീസ്‌ അയച്ച്‌ തിരുവനന്തപുരം അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌േ്രടറ്റ്‌ കോടതി.
രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്‌ഥ ലംഘിച്ചെന്നു കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ്‌ കോടതി നോട്ടീസ്‌ അയച്ചത്‌. 19 ന്‌ രാഹുല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം.
കേസില്‍ അറസ്‌റ്റ്‌ ചെയ്‌ത്‌ 16 ദിവസത്തിനു ശേഷം ഡിസംബര്‍ 15 നാണ്‌ ജില്ലാ കോടതി രാഹുല്‍ ഈശ്വറിനു ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌.
അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ വീണ്ടും വീഡിയോയിലൂടെ അതിജീവിതയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നും ഭയപ്പെടുത്തുന്നതിനു തുല്യമാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED