Thursday, March 19, 2026 Last Updated 14 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

ജോസ്‌ കെ. മാണി മനഃപൂര്‍വം വിട്ടുനിന്നെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം: കേരള കോണ്‍ഗ്രസ്‌ (എം)

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന സമരത്തില്‍ കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി പങ്കെടുക്കാതെ മനഃപൂര്‍വം വിട്ടുനിന്നെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചു. കേരളത്തിനു പുറത്തു യാത്രയിലായതിനാലാണ്‌ ജോസ്‌ കെ. മാണിക്കു തിരുവനന്തപുരത്തെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്‌. ഇക്കാര്യം മുന്‍കൂട്ടി എല്‍.ഡി.എഫ്‌. നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രി റോഷി അഗസ്‌റ്റിനും ചീഫ്‌ വിപ്പ്‌ എന്‍. ജയരാജുമടക്കം പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നുവെന്നും ചെയര്‍മാന്റെ ഓഫീസ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED