Thursday, March 19, 2026 Last Updated 14 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

കാറും പിക്കപ്പ്‌ ലോറിയും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്‌: ദേശീയപാതയില്‍ കുന്ദമംഗലത്ത്‌ കാറും പിക്കപ്പ്‌ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അപ്പുറത്ത്‌ പൊയില്‍ പെരുമ്പള്ളി പുതുപ്പാടി സുബുക്കി ഫസീല്‍ (27), ഇരുമോത്ത്‌ വാവാട്‌ മുണ്ടോട്ട്‌ ഹൗസില്‍ നിഹാല്‍ (27), പിക്കപ്പ്‌ ലോറി ൈഡ്രവര്‍ പൊഴുതന മരക്കത്തൊടി ഷമീര്‍ (33) എന്നിവരാണു മരിച്ചത്‌. പിക്കപ്പില്‍ ഉണ്ടായിരുന്ന പൊഴുതന സ്വദേശി ഷഫീഖി(43) ന്‌ ഗുരുതരമായി പരുക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മുറിയനാലിലായിരുന്നു അപകടം. വയനാട്‌ ഭാഗത്തേക്കു പോകുകയായിരുന്ന കാറും ചുരമിറങ്ങിവന്ന പിക്കപ്പ്‌ വാനും ശക്‌തമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂവരും സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED