Thursday, March 19, 2026 Last Updated 15 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.36 PM

കൊച്ചിയില്‍ മേയര്‍ ആക്കണമെന്ന്‌ ഒരു സഭയും ആവശ്യപ്പെട്ടിട്ടില്ല: വി.ഡി. സതീശന്‍

uploads/news/2026/01/820266/k6.jpg

കൊച്ചി: കൊച്ചിയില്‍ ആരെയെങ്കിലും മേയര്‍ ആക്കണമെന്ന്‌ ഒരു സഭയും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. പ്രത്യേകിച്ചും ലത്തീന്‍ സഭ. നിയമസഭ സീറ്റില്‍ ആരെയെങ്കിലും നിര്‍ത്തണമെന്നു പോലും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. കൊച്ചി മേയര്‍ ആ സമുദായത്തിലെ അംഗം പോലുമല്ല.
പിന്നെ എന്തിനാണ്‌ വിവാദം. ലത്തീന്‍ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്‌ക്കരുത്‌. തനിക്കെതിരേ കഴിഞ്ഞ തവണ മത്സരിച്ചതും ലത്തീന്‍ സമുദായാംഗമാണ്‌. അവര്‍ ഒന്നിലും ഇടപെടാറില്ല. തീരപ്രദേശത്തെ വിഷയങ്ങളിലും മുനമ്പത്തെ വിഷയത്തിലുമാണ്‌ അവര്‍ ഇടപെടുന്നത്‌. വേറൊന്നും ഇല്ലെങ്കില്‍ ഇതും വിവാദമാക്കാമെന്നാണു കരുതുന്നത്‌. കെ.പി.സി.സി നടപടിക്രമം പാലിച്ചാണു മേയറെ കണ്ടെത്തിയത്‌. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരുകുറ്റം ചെയ്‌താലും ശിക്ഷിക്കപ്പെടണം. തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ അദ്ദേഹം എങ്ങനെയാണു പ്രതി ആയതെന്നു പറയാനുള്ള ബാധ്യത എസ്‌.ഐ.ടിക്കുണ്ട്‌. മന്ത്രിയെ അറസ്‌റ്റു ചെയ്‌താലും തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌താലും പങ്കാളിത്തം എന്താണെന്നു പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ അതു പറഞ്ഞിട്ടുണ്ട്‌.
മുന്‍മന്ത്രിയെ അറസ്‌റ്റു ചെയ്‌താലും എന്തിനാണ്‌ അറസ്‌റ്റു ചെയ്‌തതെന്നു വ്യക്‌തമാക്കണം. എസ്‌.ഐ.ടിക്കുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണു പ്രതിപക്ഷം അതിനെ വിമര്‍ശിച്ചത്‌. ഇക്കാര്യം കോടതിയും പറഞ്ഞിട്ടുണ്ട്‌. നിയമം നിയമത്തിന്റെ വഴിക്കുപോകണമെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.36 PM
YOU MAY BE INTERESTED