Thursday, March 19, 2026 Last Updated 13 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.36 PM

മാങ്കൂട്ടത്തിലിനെതിരേ വ്യാജ പോക്‌സോ കേസ്‌ കൂടി വരുമെന്ന്‌ രാഹുല്‍ ഈശ്വര്‍

uploads/news/2026/01/820264/k2.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനു മുന്‍പ്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരേ വ്യാജ പോക്‌സോ കേസ്‌ കൂടി വരുമെന്നു രാഹുല്‍ ഈശ്വര്‍. പോലീസിന്റെ ദുരുപയോഗമാണ്‌ ഇപ്പോഴത്തെ പരാതിയില്‍ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
'മൂന്നാമത്തെ പരാതിയെന്നു പറയുമ്പോള്‍ തോന്നും ആദ്യത്തെ രണ്ടുപരാതി ശരിയാണെന്ന്‌. ഈ പരാതിക്കാരികള്‍ ആരാണെന്നുപോലും ആര്‍ക്കും അറിയില്ല. അങ്ങനെ അറിയരുതെന്നാണല്ലോ നിയമം. രണ്ടാമത്തെ പരാതിയില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചതാണ്‌. ഒന്നാമത്തെ പരാതിയില്‍ പീഡനം നിലനില്‍ക്കില്ലെന്ന്‌ കോടതി തന്നെ പറഞ്ഞതാണ്‌. യഥാര്‍ത്ഥത്തില്‍ പോലീസിന്റെ ദുരുപയോഗമല്ലേ കാണുന്നത്‌. ആ രണ്ടു പരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേര്‍ത്ത്‌ മൂന്നാമതൊരു പരാതി കൂടിയിട്ടു'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഒരു വ്യാജ പോക്‌സോ കേസ്‌ കൂടി വരുമെന്ന്‌ തനിക്ക്‌ സംശയമുണ്ട്‌. രാഹുലിനെതിരേ ശക്‌തമായ തെളിവുകള്‍ കൊടുത്തിട്ടുണ്ടെന്ന്‌ ചില മാദ്ധ്യമങ്ങളില്‍ കണ്ടു. ഇത്തരത്തില്‍ പോലീസ്‌ ദുരുപയോഗം ചെയ്യുകയല്ലേ. ഇതിന്റെ മറ്റൊരു വേര്‍ഷനല്ലേ നോര്‍ത്ത്‌ ഇന്ത്യയില്‍ സിദ്ദിഖ്‌ കാപ്പനെ ഒന്നര വര്‍ഷം ജയിലിട്ടപ്പോഴും കണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
'ഇത്‌ സി.പി.എമ്മുകാരോടുള്ള അഭ്യര്‍ത്ഥനയാണ്‌. എല്ലാ കാലത്തും സി.പി.എം. ആയിരിക്കില്ലല്ലോ അധികാരത്തില്‍ വരാന്‍ പോകുന്നത്‌. പാര്‍ട്ടികള്‍ മാറും. നമ്മുടെ നാട്ടില്‍ എത്രയോ അനീതികള്‍ നടക്കുന്നു. നാളെ നമുക്കെതിരേയും ഇതുപോലുള്ള പരാതികള്‍ വരില്ലേ. ആളുകളില്‍നിന്ന്‌ പരാതി എഴുതിവാങ്ങാന്‍ പോലീസിന്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇന്നലെ രാത്രി കിട്ടിയ പരാതിയില്‍ ഇത്രമാത്രം തെളിവുകള്‍ എവിടെനിന്ന്‌ കിട്ടി? രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയത്‌ വലിയ വിജയമായി ആരും കാണരുത്‌. നാളെ ഏതെങ്കിലും ഒരു സി.പി.എം. നേതാവിനെയും ഇതുപോലെ കുരുക്കില്ലേ? പോലീസ്‌ അര്‍ദ്ധരാത്രി പോയി രാഹുലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ വിജയമല്ല. ആരെയും ഇങ്ങനെ കുടുക്കാന്‍ കഴിയും. ഇത്‌ ഇലക്ഷന്‍ ഡിഫന്‍സ്‌ ക്യാംപയിനാണ്‌. ലൈംഗിക പീഡന പരാതി വന്നപ്പോള്‍ മുകേഷ്‌ എം.എല്‍.എയെ ഞാന്‍ മാത്രമാണ്‌ പിന്തുണച്ചിട്ടുള്ളത്‌. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരന്‍ ആണെങ്കില്‍ പൂര്‍ണമായി തള്ളിപ്പറയും'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.36 PM
YOU MAY BE INTERESTED