Thursday, March 19, 2026 Last Updated 13 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

എന്‍.സി.സി. കേഡറ്റുകള്‍ക്കായി ലഹരി ബോധവല്‍ക്കരണ ക്യാമ്പ്‌

തിരുവനന്തപുരം: സിഐഐ - യങ്‌ ഇന്ത്യന്‍സ്‌ തിരുവനന്തപുരം ചാപ്‌റ്റര്‍, എന്‍.സി.സി. ഗ്രൂപ്പ്‌ തിരുവനന്തപുരവുമായി സഹകരിച്ച്‌, എന്‍.സി.സി., എന്‍.ഡി.എംഎ, കേരള എസ്‌.ഡി.എം.എ. എന്നിവയുടെ യുവ ആപ്‌ത മിത്ര സംരംഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ 52 കോളേജുകളില്‍ നിന്നുള്ള 500ല്‍ പരം എന്‍സിസി കേഡറ്റുകള്‍ക്കായി ലഹരി ബോധവല്‍ക്കരണ ക്യാമ്പ്‌ സാരാഭായ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോലോജിയില്‍ സംഘടിപ്പിച്ചു.
കേരള പോലീസ്‌ നടത്തിയ ലഹരി ദുരുപയോഗ ബോധവല്‍ക്കരണ സെഷനില്‍ മയക്കുമരുന്ന്‌ ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ചും, അറിവോടെയും ഉത്തരവാദിത്തത്തോടെയും തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദചര്‍ച്ചകലുണ്ടായി. 5 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പ്‌ കേഡറ്റുകള്‍ക്ക്‌ അടിസ്‌ഥാന ദുരന്ത നിവാരണ അറിവ്‌ നല്‍കുന്നതിനും , സമൂഹത്തിന്റെ തയ്യാറെടുപ്പും പ്രതിരോധ ശേഷിയും ശക്‌തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്‌.3 കേരള ബറ്റാലിയന്‍ എന്‍സിസി കമാന്‍ഡിങ്‌ ഓഫീസര്‍ കേണല്‍ അരുള്‍ തോമസ്‌ കേഡറ്റുകളെ അഭിസംബോധന ചെയ്‌തു. അച്ചടക്കത്തിന്റെയും തയ്യാറെടുപ്പിന്റെയും രാജ്യത്തോടുള്ള സേവനത്തിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ദുരന്ത നിവാരണവും ൈക്രസിസ്‌ തയ്യാറെടുപ്പും, മാനസിക ശക്‌തിയും, ടീം വര്‍ക്കും പ്രതിരോധ സേനയില്‍ മാത്രമല്ല, സാധാരണ ജീവിതത്തിലും നിര്‍ണായകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവതലമുറ ശാരീരികമായി യോഗ്യരും മാനസികമായി ശക്‌തരും സാമൂഹികമായി ഉത്തരവാദിത്തമുള്ളവരുമായിരിക്കണം വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ എന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.
സി.ഐ.ഐ. യങ്‌ ഇന്ത്യന്‍സ്‌ തിരുവനന്തപുരം ചാപ്‌റ്റര്‍ ചെയര്‍ മാത്യു ജേക്കബ്‌ യങ്‌ ഇന്ത്യന്‍സ്‌ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തി. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ വൈഐ സംരംഭങ്ങളെയും നേതൃത്വം, സാമൂഹികോദ്‌ഗ്രഥനം, ദേശപുനര്‍നിര്‍മാണം എന്നീ മേഖലകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളെയും കുറിച്ച്‌ സംസാരിച്ചു.
യങ്‌ ഇന്ത്യന്‍സ്‌ തിരുവനന്തപുരം ചാപ്‌റ്റര്‍ കോ-ചെയര്‍ വിഷ്‌ണു എആര്‍, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം റിജോയ്‌ മോഹന്‍ എന്നിവരും ഈ സംരംഭത്തെ പിന്തുണച്ചു സെഷനില്‍ സന്നിഹിതരായിരുന്നു.ഈ സഹകരണസംരംഭം കൂടുതല്‍ ബോധവല്‍ക്കരിക്കപ്പെട്ടവരും സാമൂഹികമായി ഉത്തരവാദിത്തമുള്ളവരുടേതുമായ ഒരു സുരക്ഷിതസമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി യുവകേന്ദ്രീകൃത പരിപാടികളുടെ തുടക്കമാണ്‌.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED