Thursday, March 19, 2026 Last Updated 13 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

രാഹുലിന്റെ നിയമസഭാംഗത്വം: സ്‌പീക്കര്‍ നിയമോപദേശം തേടും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അയോഗ്യനാക്കുന്നതു സംബന്ധിച്ച്‌ നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ നിയമോപദേശം തേടും. ലൈംഗികപീഡനം, സാമ്പത്തികചൂഷണം തുടങ്ങി ഗുരുതര ആരോപണങ്ങള്‍ നേരിടുന്നയാള്‍ ജനപ്രതിനിധിയായി തുടരുന്നത്‌ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും നിയമവിദഗ്‌ധരുമായി ആലോചിച്ചശേഷം അന്തിമതീരുമാനമെടുക്കുമെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. എം.എല്‍.എയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ്‌ പ്രിവിലേജസ്‌ കമ്മിറ്റി പരിശോധിക്കുമെന്നും സ്‌പീക്കര്‍ അറിയിച്ചു.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED