Thursday, March 19, 2026 Last Updated 12 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

പരാതി നല്‍കിയ യുവതിയെ അഭിനന്ദിക്കുന്നു: നടി റിനി ആന്‍ ജോര്‍ജ്‌

കൊച്ചി: പരാതി നല്‍കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര്‍ ആക്രമണങ്ങളെ ഭയക്കാതെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും രാഹുലിനെതിരേ ആദ്യമായി പരസ്യ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്‌.
തെരഞ്ഞെടുപ്പ്‌ അവസാനിക്കുകയും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തതിനു ശേഷമാണ്‌ മൂന്നാമത്തെ പരാതി വന്നത്‌. ഇനിയെങ്കിലും പരാതികള്‍ രാഷ്‌ട്രീയ പ്രേരിതമെന്നു പറയരുതെന്നു റിനി കൂട്ടിച്ചേര്‍ത്തു. ഇനിയും അതിജീവിതകളുണ്ടെന്നും അവരും സധൈര്യം മുന്നോട്ടുവരാനും ഇത്തരം ആളുകളെ എക്‌സ്‌പോസ്‌ ചെയ്യാനും തയാറാകണം. അങ്ങനെ ജനങ്ങള്‍ വിശ്വസിക്കുന്ന ചിലരുടെ പൊയ്‌മുഖങ്ങള്‍ സമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കണം. ഇത്തരം ക്രിമിനലുകള്‍ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനങ്ങളിലിരിക്കാന്‍ യോഗ്യരാണോയെന്നു ജനങ്ങള്‍ ആലോചിക്കണമെന്നും റിനി പറഞ്ഞു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധം നടന്നു അതിനുശേഷം പരാതിയുമായി വരുന്നുവെന്ന തരത്തിലാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഒരു അതിജീവിതയുടെ കുറിപ്പ്‌ വായിക്കാനിടയായി. കണ്ണ്‌ നിറഞ്ഞ്‌ പോയി. കുഞ്ഞിനെ സ്വപ്‌നം കണ്ട ഒരമ്മയുടെ വേദനയാണത്‌. കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ടെന്നും റിനി പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED