Thursday, March 19, 2026 Last Updated 13 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

''ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല, എന്നേ സ്വയം രാജിവെച്ച്‌ പോകേണ്ടതായിരുന്നു''

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ്‌ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റില്‍ പ്രതികരിച്ച്‌ കെ മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയ ആളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ്‌ മുരളീധരന്റെ പ്രതികരണം. തെറ്റ്‌ സംഭവിച്ചതിനാലാണ്‌
രാഹുലിനെ പുറത്താക്കിയത്‌. ഇനി അതില്‍ പറയേണ്ടതായി ഒന്നുമില്ല. 'പുറത്താക്കല്‍' എന്ന ബ്രഹ്‌മസ്ര്‌തം പ്രയോഗിക്കേണ്ട സമയത്ത്‌ പ്രയോഗിച്ചിട്ടുണ്ട്‌. പുറത്താക്കിയ ആള്‍ രാജി വെക്കണമെന്ന്‌ പറയാന്‍ പറ്റില്ലാലോ. ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല. അതിന്‌ ഞങ്ങള്‍ക്ക്‌ എന്തുത്തരവാദിത്തമെന്ന്‌ ചോദിച്ച മുരളീധരന്‍, പാര്‍ട്ടി നടപടിയെടുത്തതാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരും പോലീസുമെടുക്കട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്‌ തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ തെറ്റ്‌ പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ല. പി.ജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക്‌ മറുപടിയില്ല. രാഹുല്‍ എന്നേ സ്വയം രാജിവെച്ച്‌ പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED