Thursday, March 19, 2026 Last Updated 15 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

'മാങ്കൂട്ടത്തിലിനെതിരായ കേസുകളില്‍ കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണ'

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളില്‍ കോണ്‍ഗ്രസിനു രണ്ടു നിലപാടെന്ന്‌ മന്ത്രി പി. രാജീവ്‌. കോണ്‍ഗ്രസ്‌ രാഹുലിനു പരോക്ഷമായി പിന്തുണ നല്‍കുന്നുവെന്നും രാജീവ്‌ കുറ്റപ്പെടുത്തി.
ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്‌. എം.എല്‍.എ. സ്‌ഥാനത്തു നിന്ന്‌ അയോഗ്യനാക്കുന്ന കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും രാജീവ്‌ വ്യക്‌തമാക്കി. കൊച്ചി മേയറുടെ ലത്തീന്‍ പിന്തുണ പരാമര്‍ശത്തിലും പി. രാജീവ്‌ വിമര്‍ശനമുന്നയിച്ചു. യു.ഡി.എഫ്‌. സ്‌ഥാനങ്ങളിലേക്ക്‌ ആളുകളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം വ്യക്‌തമായി. സമ്മര്‍ദ്ദത്തിനു വഴങ്ങില്ലെന്നു പരസ്യമായി പറയുന്നവര്‍ രഹസ്യമായി കൂടിക്കാഴ്‌ച നടത്തുന്നു. എങ്ങോട്ടാണു കാര്യങ്ങളെ കൊണ്ടുപോകുന്നത്‌ എന്നു വ്യക്‌തമാക്കുന്ന പരാമര്‍ശമാണെന്നും പി. രാജീവ്‌ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED