Thursday, March 19, 2026 Last Updated 14 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

മകരവിളക്ക്‌: സുരക്ഷാ പരിശോധന തുടങ്ങി

uploads/news/2026/01/820103/k5.jpg

ശബരിമല: മകരവിളക്കിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രമീകരണങ്ങള്‍ സ്‌പെഷല്‍ കമ്മിഷണര്‍ പരിശോധിച്ചു. തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന പോയിന്റുകളിലെ സൗകര്യങ്ങളും അപകടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളും സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്‌ണന്‍ വിലയിരുത്തി.
പാണ്ടിത്താവളം, ദര്‍ശന്‍ കോംപ്ലക്‌സ്‌, ബെയ്‌ലി പാലം, മാളികപ്പുറം , കൊപ്രാക്കളം ഭാഗം എന്നിവിടങ്ങ ളിലാണു പരിശോധന നടന്നത്‌.ചിലയിടങ്ങളില്‍ ബാരിക്കേട്‌ സ്‌ഥാപിക്കാന്‍ സ്‌പെഷല്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി. രണ്ട്‌ ദിവസത്തിനകം ഇവ സ്‌ഥാപിക്കും.13നു വെര്‍ച്ചല്‍ ക്യൂ ബുക്കിങ്‌ വഴി 35000 പേര്‍ക്കും സ്‌പോട്ട്‌ ബുക്കിങ്‌ വഴി 5000 പേര്‍ ക്കും 14 ന്‌ വെര്‍ച്ചല്‍ ക്യൂ വഴി 30000 പേര്‍ക്കും സ്‌പോട്ട്‌ ബുക്കിങ്‌ വഴി 5000 പേര്‍ക്കും 15 മുതല്‍ 18 വരെ വെര്‍ച്ച്വല്‍ ക്യൂ വഴി 50000 പേര്‍ക്കും സ്‌പോട്ട്‌ ബുക്കിങ്‌ വഴി 5000 പേര്‍ ക്കും19 ന്‌ വഴി 30000 പേര്‍ക്കുമാണ്‌ പ്രവേശനം.19 ന്‌ വൈകിട്ടാണ്‌ ഗുരുതി. 19 ന്‌ രാത്രി തീര്‍ത്ഥാടകര്‍ ആരേയും തങ്ങാന്‍ അനുവദിക്കില്ല.

ഓണ്‍ലൈന്‍ റൂം ബുക്കിങ്‌ ഇന്നുമുതല്‍
മകരവിളക്കിനോടനുബന്ധിച്ച്‌ ജനുവരി 12,13,14 തീയതികളില്‍ ശബരിമല സന്നിധാനത്ത്‌ റൂം ബുക്ക്‌ ചെയ്‌തു താമസിക്കാന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്‌തര്‍ക്ക്‌ നാളെ മുതല്‍ ഓണ്‍ലൈനായി റൂം ബുക്ക്‌ ചെയ്യാം.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED