Thursday, March 19, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

സഹോദരന്റെ ഓര്‍മയ്‌ക്ക്‌ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മാളിയേക്കല്‍ കുടുംബം

പാലാ: അകാലത്തില്‍ വേര്‍പിരിഞ്ഞ സഹോദരന്റെ ഓര്‍മയ്‌ക്കായി കവീക്കുന്ന്‌ മാളിയേക്കല്‍ കുടുംബാംഗങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി വിദ്യാഭ്യാസ സഹായ പദ്ധതി രൂപീകരിച്ചു. ജോസ്‌മോന്‍ മാളിയേക്കല്‍ വിദ്യാഭ്യാസ സഹായ ഫണ്ടാണ്‌ കുടുംബാംഗങ്ങള്‍ രൂപികരിച്ചിരിക്കുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്‌ വൈകുന്നേരം നാലിന്‌ കവീക്കുന്ന്‌ സെന്റ്‌ എഫ്രേം പള്ളിയില്‍ പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ തടത്തില്‍ നിര്‍വഹിക്കും.12 വര്‍ഷത്തേക്ക്‌ മൂന്നു കോടി രൂപയാണ്‌ പദ്ധതിയിലൂടെ ചെലവഴിക്കുന്നത്‌. എല്‍.കെ.ജി. മുതല്‍ പ്ലസ്‌ ടു വരെ കവീക്കുന്ന്‌ സെന്റ്‌ എഫ്രേം പള്ളി ഇടവക അതിര്‍ത്തിയിലുള്ള സാമ്പത്തിക സഹായം ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ സഹായം നല്‍കും. ഒരു വര്‍ഷം 25 ലക്ഷം രൂപ വീതമാണ്‌ ചെലവഴിക്കുന്നത്‌. നാലാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ 5000 രൂപ വീതവും അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ 7500 രൂപ വീതവും എട്ടു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ 10000 രൂപ വീതവും ്‌പ്ലസ്‌ വണ്‍, പ്ലസ്‌ ടു ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ 12,500 രൂപ വീതവും പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കും. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന ഉണ്ടാവുമെന്ന്‌ ട്രസ്‌റ്റിമാരായ ആന്റണി മാളിയേക്കല്‍, ടോമി മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ പാലാ രൂപതയില്‍ നടപ്പിലാക്കി വരുന്ന കാരുണ്യ പദ്ധതികളാണ്‌ മാളിയേക്കല്‍ കുടുംബാംഗങ്ങള്‍ക്ക്‌ പ്രചോദനമായതെന്ന്‌ ട്രസ്‌റ്റിമാര്‍ പറഞ്ഞു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google