തിരുവനന്തപുരം: യുസിമാസ് സംഘടിപ്പിക്കുന്ന ആറാമതു സംസ്‌ഥാനതല അബാക്കസ് മത്സരം ഇന്നു തിരുവനന്തപുരത്തു നടക്കും. പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കും. എട്ടു തലങ്ങളില്‍ മൂന്നു വിഭാഗങ്ങളിലായാണു മത്സരങ്ങള്‍.