Thursday, March 19, 2026 Last Updated 2 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

മുതിര്‍ന്ന സി.പി.ഐ. നേതാവ്‌ മജ്‌നു കോമത്ത്‌ അന്തരിച്ചു

വൈപ്പിന്‍: സി.പി.ഐയുടെ മുതിര്‍ന്ന നേതാവ്‌ അഡ്വ. മജ്‌നു കോമത്ത്‌ (80) നിര്യാതനായി. വൈപ്പിന്‍ കോമത്ത്‌ കുടുംബാംഗമാണ്‌. വാര്‍ധക്യ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ വിശ്രമത്തിലായിരുന്നു. പാന്‍ക്രിയാസ്‌ രോഗത്തെത്തുടര്‍ന്നാണ്‌ മരണം. സംസ്‌കാരം ഇന്നു വൈകിട്ട്‌ നാലിനു മുരിക്കുംപാടം ശ്‌മശാനത്തില്‍. ചടങ്ങുകള്‍ക്കു മുന്നോടിയായി ഭൗതികദേഹം വീട്ടില്‍നിന്നു വിലാപയാത്രയായി ഗോശ്രീ പാലങ്ങളിലൂടെ കടന്നുപോയി ഹൈക്കോടതി അഭിഭാഷക ചേംബറില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ഭാര്യ: സെലിന്‍. മകന്‍: അഡ്വ. ഷാഹിന്‍. മരുമകള്‍: അര്‍ലിന്‍ റോസ്‌.
പരേതരായ കൃഷ്‌ണന്‍-ദാക്ഷായണി ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1946 മേയ്‌ ഒന്നിനായിരുന്നു ജനനം. വൈപ്പിന്‍ ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂളില്‍ നാലര ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ എ.ഐ.എസ്‌.എഫ്‌. യൂണിറ്റ്‌ രൂപീകരിച്ച്‌ സംഘടനാ പ്രവര്‍ത്തന രംഗത്തെത്തി. 1967 ല്‍ മഹാരാജാസ്‌ കോളജില്‍ എ.ഐ.എസ്‌.എഫിലൂടെ സജീവമായി. 1970 ല്‍ സംസ്‌ഥാന പ്രസിഡന്റ്‌, പിന്നീട്‌ എ.ഐ.വൈ.എഫ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റായി. ദീര്‍ഘകാലം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായും ജില്ലാ കൗണ്‍സിലംഗമായും പ്രവര്‍ത്തിച്ചു. ജില്ലാ സെക്രട്ടേറിയറ്റ്‌ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ടേമിലും അംഗമായിരുന്നു വൈപ്പിന്‍ മണ്ഡലം സെക്രട്ടേറിയറ്റംഗമായി 2023 വരെ പ്രവര്‍ത്തിച്ചു. ഹൈക്കോടതി അഭിഭാഷകനായി 43 വര്‍ഷം പ്രാക്‌ടീസ്‌ ചെയ്‌തു. വെയര്‍ഹൗസിങ്‌ കോര്‍പറേഷന്‍ സ്‌റ്റാന്‍സിങ്‌ കൗണ്‍സിലായിരുന്നു.
പാര്‍ട്ടിപഠനത്തിന്റെ ഭാഗമായി സോവിയറ്റ്‌ യൂണിയനിലേക്കു പോവാന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വക്കീല്‍ ജോലിയില്‍ ശ്രദ്ധിക്കാനായി സ്വയം പിന്മാറി. വൈപ്പിന്‍ പാലം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. വൈപ്പിന്‍ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ കെ.ആര്‍. ലോറന്‍സിനൊപ്പം ചേര്‍ന്നു സംഘടിപ്പിച്ചു. നിലവില്‍ പ്രസിഡന്റാണ്‌.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google