Thursday, March 19, 2026 Last Updated 1 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

യു.ഡി.എഫിന്റെ തിരിച്ചുവരവിന്‌ കളമൊരുങ്ങി: വി.ഡി. സതീശന്‍

ദോഹ: യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിനു കളമൊരുങ്ങിയതായി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. കോണ്‍ഗ്രസ്‌ അനുഭാവ സംഘടനയായഇന്‍കാസ്‌ ഖത്തര്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്‌ക്കു മാതൃകയായി യു.ഡി.എഫ്‌. ഇന്ന്‌ ഒറ്റക്കെട്ടായ മുന്നണിയായി മാറിയിട്ടുണ്ടെന്നും പുതുകാലത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ചുള്ള നവീന കര്‍മ്മപദ്ധതികളാണു മുന്നണി നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യമെത്തുന്ന സംസ്‌ഥാനമായ കേരളത്തിലെ വികസന പദ്ധതികളില്‍ പ്രവാസികളെ സജീവ പങ്കാളികളാക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ശക്‌തിപ്പെടുത്തി കേരളത്തെ രാജ്യാന്തര കേന്ദ്രമാക്കും. വന്യജീവി ആക്രമണം തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. റോഡ്‌ മാര്‍ഗ ചരക്കുകടത്ത്‌ കുറഞ്ഞ ചെലവില്‍ കടല്‍മാര്‍ഗം നടത്താനുള്ള സാധ്യതകള്‍ യു.ഡി. എഫ്‌. പരിഗണിക്കും. കൊച്ചി, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുമെന്നും സതീശന്‍ അറിയിച്ചു. പരിപാടിയില്‍ ഇന്‍കാസ്‌ ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ സിദ്ധിഖ്‌ പുറായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍, ട്രഷറര്‍ ജീസ്‌ ജോസഫ്‌, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷഫീക്‌ അറക്കല്‍

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google