Thursday, March 19, 2026 Last Updated 1 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

ജമാഅത്തെയോട്‌ മാപ്പ്‌ പറയില്ലെന്ന്‌ ബാലന്‍

പാലക്കാട്‌: ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നതുപോലെ ഒരുകോടി രൂപ നഷ്‌ടപരിഹാരം നല്‍കാനോ മാപ്പുപറയാനോ മനസില്ലെന്നു സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ എ.കെ. ബാലന്‍. വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ വസ്‌തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്‌ ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേസും കോടതിയും തനിക്കു പുത്തരിയല്ല. ഭരണഘടനാപരമായ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാളാണ്‌ താന്‍. മാനനഷ്‌ടക്കേസില്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ സന്തോഷത്തോടെ പോകും. ജയിലിലായാല്‍ ആദ്യം ചെയ്യുക ഖുറാന്‍ പരിഭാഷ വായിച്ചുതീര്‍ക്കലാകും. ഈമാനുള്ള കമ്യൂണിസ്‌റ്റാണ്‌ താന്‍. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോയെന്ന്‌ ആദ്യം നിലപാട്‌ വ്യക്‌തമാക്കണം. താന്‍ ന്യൂനപക്ഷവിരുദ്ധമനസിന്റെ ഉടമയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ട്‌. പൊതുജീവിതത്തില്‍ ഇന്നുവരെ മതനിരപേക്ഷതയ്‌ക്കെതിരായോ ന്യൂനപക്ഷങ്ങള്‍ക്കെതിരായോ ഒന്നും ചെയ്‌തിട്ടില്ല.
ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലെ ജമാഅത്തെ പരാമര്‍ശം മാത്രം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം അത്‌ വിവാദമാക്കുകയുമായിരുന്നു.
അതിനുള്ള മറുപടി മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു. ഖുറാന്റെ മലയാളപരിഭാഷ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബാലന്റെ പത്രസമ്മേളനം.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google