Thursday, March 19, 2026 Last Updated 2 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ സഹായിച്ചു: മേയര്‍ വി.കെ. മിനിമോള്‍

കൊച്ചി: മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിതാക്കന്മാരുടെ ഇടപെടല്‍ സഹായിച്ചെന്നു കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. ലത്തീന്‍ കാത്തലിക്‌ കേരള റീജിയന്‍ കാത്തലിക്‌ കൗണ്‍സില്‍ ജനറല്‍ അസംബ്ലി ഉദ്‌ഘാടനം ചെയ്വെയാണു മിനിമോള്‍ ഇക്കാര്യം പറഞ്ഞത്‌.
എന്നാല്‍, മേയര്‍ പദവിയിലെത്തുന്നതിന്‌ എല്ലാ വിഭാഗങ്ങളും സഹായിച്ചതായി പിന്നീട്‌ മംഗളത്തോടു സംസാരിക്കവെ അവര്‍ പറഞ്ഞു. തനിക്കു മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ സഹായിച്ചെന്ന പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദത്തില്‍ അടിസ്‌ഥാനമില്ലെന്നും അവര്‍ പറഞ്ഞു. ലത്തീന്‍ സഭയുടെ പരിപാടിയായതുകൊണ്ടാണ്‌ അവരെമാത്രം പരാമര്‍ശിച്ചതെന്നും മിനിമോള്‍ വ്യക്‌തമാക്കി. 'അവിചാരിതമായിട്ടാണ്‌ ഞാന്‍ പരിപാടിക്ക്‌ ഉദ്‌ഘാടകയായത്‌. 13 പിതാക്കന്മാരും വേദിയിലുണ്ടായിരുന്നു. അവരോടും സഭയോടും നന്ദിപറയുകമാത്രമാണ്‌ ആ സദസില്‍ ചെയ്‌തത്‌. നന്ദിപ്രകടനം അതിവൈകാരികമായിപ്പോയി. അതിനെ മാറ്റിമറിക്കുകയായിരുന്നു. മേയറായശേഷം ഞാന്‍ ശിവഗിരിയില്‍ പോകുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ എന്‍.എസ്‌.എസ്‌. നേതൃത്വത്തെ കണ്ടും നന്ദി പറഞ്ഞിരുന്നു. അതുപോലെ തന്നെയായിരുന്നും ഇവിടെയും നടന്നത്‌' മേയര്‍ പറഞ്ഞു.
മേയറുടെ പ്രസ്‌താവനയില്‍ പിശകില്ലെന്നാണു സഭാ നേതൃത്വം നല്‍കുന്ന വിശദീകരണം. സഭയില്‍നിന്നൊരാള്‍ നേതൃത്വം നല്‍കുന്നതിനോട്‌ അനുഭാവം ഉണ്ടാകുന്നതു സ്വഭാവികമാണെന്നാണ്‌ ലത്തീന്‍ സഭയുടെ നിലപാട്‌.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google