Thursday, March 19, 2026 Last Updated 7 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

എരുമേലി പേട്ടതുള്ളല്‍ ഇന്ന്‌

എരുമേലി: എരുമേലിയെ സാഹോദര്യത്തിലൂടെ വിശ്വപ്രസിദ്ധമാക്കുന്ന പേട്ടതുള്ളല്‍ ഇന്ന്‌. പേട്ടതുള്ളലിനായി അമ്പലപ്പുഴ-ആലങ്ങാട്ട്‌ സംഘങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ എരുമേലിയിലെത്തി. പേട്ടതുള്ളലിനു മുന്നോടിയായി പാനകപൂജ ഉള്‍പ്പെടെയുള്ള പൂജകള്‍ ഇരു കൂട്ടരും നടത്തി.
അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റേതാണ്‌ ആദ്യ പേട്ട. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ തിടമ്പ്‌, എരുമേലി അമ്പലത്തിലും പൂജിച്ച്‌ ആകാശത്തു പ്രത്യക്ഷമാകുന്ന ശ്രീകൃഷ്‌ണപ്പരുന്തിനെ കണ്ട്‌ കൊച്ചമ്പലത്തില്‍നിന്നു പേട്ടതുള്ളല്‍ ആരംഭിക്കും.
എന്‍ ഗോപാലകൃഷ്‌ണന്‍ സമൂഹ പെരിയോനായ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്നു നേരേ എതിര്‍വശത്തുള്ള വാവര്‌ പള്ളിയിലേക്കു പോകും. പള്ളി ഭാരവാഹികള്‍ പുഷ്‌പവൃഷ്‌ടിയോടെ സ്വീകരിക്കും. പള്ളിക്കു വലംവച്ച്‌ വാവരുടെ പ്രതിനിധിയുമായി സംഘം വലിയമ്പലത്തിലേക്കു നീങ്ങും.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ സമാപിച്ചശേഷമാണ്‌ അയ്യപ്പന്റെ പിതൃസ്‌ഥാനീയരായ ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ട. നീലാകാശത്തു തെളിയുന്ന വെള്ളിനക്ഷത്രം കണ്ടാണ്‌ കൊച്ചമ്പലത്തില്‍നിന്നു പേട്ടതുള്ളല്‍ ആരംഭിക്കുക. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവര്‌ പോയി എന്ന വിശ്വാസത്തില്‍ വാവര്‌ പള്ളിയില്‍ കയറാതെയായിരിക്കും ആലങ്ങാട്ട്‌ സംഘം വലിയമ്പലത്തിലേക്കു നീങ്ങുക.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google