Thursday, March 19, 2026 Last Updated 7 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.12 AM

എം.സി. വര്‍ഗീസ്‌ നന്മയുടെ പ്രതിരൂപം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

uploads/news/2026/01/819979/2.jpg

കോട്ടയം: പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും തെളിമയുള്ള വ്യക്‌തിത്വത്തിനുടമയായിരുന്നു മംഗളം സ്‌ഥാപക എഡിറ്റര്‍ എം.സി. വര്‍ഗീസെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. എം.സി. വര്‍ഗീസിന്റെ ഇരുപതാം ചരമവാര്‍ഷികത്തോട്‌ അനുബന്ധിച്ചു മംഗളം കേന്ദ്ര ഓഫീസില്‍ നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊര്‍ജസ്വലനായ സംരംഭകനായിരുന്നു എം.സി. വര്‍ഗീസ്‌. സമൂഹ വിവാഹം, മെഡിക്കല്‍ കോളജ്‌ കാന്‍സര്‍ വാര്‍ഡ്‌ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്‌ അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകളില്‍ ചിലതുമാത്രമാണ്‌. നന്മയുടെ പ്രതിരൂപമായിരുന്ന എം.സി. വര്‍ഗീസ്‌ തെളിച്ച പാതയിലൂടെ മംഗളം പ്രവര്‍ത്തിക്കുന്നത്‌ അഭിനന്ദനാര്‍ഹമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
മംഗളം ദിനപത്രം മുന്‍ റെസിഡന്റ്‌ എഡിറ്റര്‍ പ്രഫ. മാടവന ബാലകൃഷ്‌ണപിള്ള, മംഗളം വാരിക പത്രാധിപന്മാരായിരുന്ന അമ്പാട്ട്‌ സുകുമാരന്‍ നായര്‍, ഡോ.നടുവട്ടം സത്യശീലന്‍, ഹക്കിം നട്ടാശേരി, കാര്‍ഡിയോളജിസ്‌റ്റും മംഗളം കോളമിസ്‌റ്റുമായിരുന്ന ഡോ. ജോര്‍ജ്‌ തയ്യില്‍, പഴയിടം മുരളി, മംഗളം ദിനപത്രം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ഇ.പി. ഷാജുദീന്‍, പി ആന്‍ഡ്‌ എ ജനറല്‍ മാനേജര്‍ എ.ജി. സുരേഷ്‌ കുമാര്‍, ബ്യൂറോ ചീഫ്‌ ഷാലു മാത്യു, പരസ്യ വിഭാഗം മുന്‍ ജനറല്‍ മാനേജര്‍ സാബു ജോണ്‍, മുന്‍ പത്രാധിപ സമിതിയംഗം സി.കെ. വിശ്വനാഥന്‍, മുന്‍ ജീവനക്കാരന്‍ എ.എം. കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 10 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google