Thursday, March 19, 2026 Last Updated 6 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.12 AM

തിരുവാഭരണ ഘോഷയാത്ര 12-ന്‌ പന്തളത്തുനിന്ന്‌ പുറപ്പെടും

uploads/news/2026/01/819977/5.jpg

പന്തളം: മകരവിളക്കിന്‌ ശബരിമല വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12-ന്‌ പന്തളത്തുനിന്ന്‌ പുറപ്പെടും.
പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍നിന്ന്‌ ഉച്ചക്ക്‌ ഒരു മണിയോടെ തിരുവാഭരണഘോഷയാത്ര ആരംഭിക്കും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണവര്‍മയാണ്‌ തിരുവാഭരണ ഘോഷയാത്ര നയിക്കുന്നത്‌.
മരുതമന ശിവന്‍കുട്ടി ഗുരുസ്വാമിയായിട്ടുള്ള 26 പേരടങ്ങുന്ന വാഹകസംഘവും അവരുടെ സഹായികളായി നാലു പേരും ചേര്‍ന്നാണ്‌ തിരുവാഭരണം ശബരിമലയില്‍ എത്തിക്കുന്നത്‌.
രാജപ്രതിനിധിയുടെ പല്ലക്കു വാഹകസംഘത്തിന്റെ ഗുരുസ്വാമി അജയകുമാര്‍ നയിക്കുന്ന 12 അംഗങ്ങളും വാളും, പരിചയുമായി കുറുപ്പ്‌ അനില്‍ കുമാറും സംഘത്തിലുണ്ടാകും. ഘോഷയാത്ര 14-ന്‌ ശബരിമലയില്‍ എത്തും. അന്ന്‌ വൈകിട്ട്‌ ആറരയോടെ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കും. 18-ന്‌ കൊട്ടാരം വക കളഭാഭിഷേകവും, 19-ന്‌ ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ഭക്‌തജനങ്ങള്‍ക്ക്‌ 19-ന്‌ രാത്രി വരെ ദര്‍ശനം നടത്താം. 20-ന്‌ രാവിലെ നട അടച്ച്‌ തിരുവാഭരണവുമായി രാജപ്രതിനിധി പടിയിറങ്ങി മടക്കയാത്ര ആരംഭിക്കും.
21-ന്‌ പെരുനാട്‌ അയ്യപ്പക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തും. അന്ന്‌ ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ ദര്‍ശനമുണ്ടാകും.
22-ന്‌ ആറന്മുള കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23-ന്‌ രാവിലെ പന്തളത്ത്‌ എത്തുന്ന ഘോഷയാത്രാ സംഘത്തിന്‌ ഗംഭീര സ്വീകരണം നല്‍കും. പന്തളത്ത്‌ എത്തിക്കുന്ന തിരുവാഭരണം കൊട്ടാരം സ്‌ട്രോങ്‌ റൂമിലേക്കു മാറ്റും. ഇവിടെ ദര്‍ശനം ഉണ്ടാകില്ല.

Ads by Google
Saturday 10 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google