Thursday, March 19, 2026 Last Updated 2 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.11 AM

മകര വിളക്കിന്‌ ഒരുങ്ങി സന്നിധാനം

ശബരിമല: ഭക്‌ത സഹസ്രങ്ങള്‍ ദര്‍ശനപുണ്യം കൊതിക്കുന്ന മകര വിളക്കിന്‌ ശബരിമല ഒരുങ്ങി. 14 നാണ്‌ മകരവിളക്കും മകര സംക്രമപൂജയും. സന്നിധാനത്ത്‌ മാത്രം പൊന്നമ്പലമേട്ടിലെ മകര വിളക്ക്‌ ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂ പോയിന്റുകളാണ്‌ ഉള്ളത്‌.
ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ സന്നിധാനം പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍ സുജിത്‌ ദാസിന്റെ നേതൃത്വത്തില്‍ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്‌. മകര വിളക്ക്‌ അടുത്തതോടെ വന്‍ തിരക്കാണ്‌ ശബരിമലയില്‍ അനുഭവപ്പെടുന്നത്‌. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും തീര്‍ഥാടകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു. സന്നിധാനത്ത്‌ തിരക്ക്‌ വര്‍ധിച്ച സാഹചര്യത്തില്‍ പമ്പയിലും തീര്‍ഥാടന പാതയിലും ഭക്‌തരെ തടയുന്നുണ്ട്‌.
സന്നിധാനത്ത്‌ തിരുമുറ്റം, മാളികപ്പുറത്ത്‌ മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണര്‍ ഹൗസ്‌ മുറ്റം, എന്‍സിറനേറ്റര്‍, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടല്‍ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്‌, ദര്‍ശന്‍ കോംപ്ലക്‌സ്‌ പരിസരം, ബി.എസ്‌.എന്‍.എല്‍. ഓഫീസിന്‌ എതിര്‍വശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗര്‍, ഫോറസ്‌റ്റ്‌ ഓഫീസ്‌ പരിസരം, ജല അതോറിറ്റി ഓഫീസ്‌ പരിസരം എന്നിവിടങ്ങളിലാണ്‌ തടസമില്ലാതെ മകര വിളക്ക്‌ കാണാന്‍ സൗകര്യമുള്ളത്‌.
സന്നിധാനത്ത്‌ ഏറ്റവും കൂടുതല്‍ ഭക്‌തര്‍ തങ്ങുന്നത്‌ പാണ്ടിത്താവളം മേഖലയിലാണ്‌. ഇവിടെ ദേവസ്വം ബോര്‍ഡ്‌ ബാരിക്കേഡ്‌ സ്‌ഥാപിക്കും. കുടിവെള്ളം, ഭക്ഷണം, ശൗചാലയ സൗകര്യം, വെളിച്ചം, മെഡക്കല്‍ സേവനം എന്നിവയും ഒരുക്കും. എല്ലാ വ്യൂ പോയിന്റുകളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംവിധാനങ്ങളും ഉറപ്പാക്കും. ഇതര സംസ്‌ഥാന പോലീസും കേന്ദ്ര സേനകളും രംഗത്തുണ്ട്‌.
പമ്പയില്‍ ഹില്‍ടോപ്പില്‍ മാത്രമാണ്‌ മകരവിളക്ക്‌ ദര്‍ശനത്തിന്‌ സൗകര്യമുള്ളത്‌. മുന്‍ ദുരന്തങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇവിടെ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. ശബരിമലയ്‌ക്കു പുറത്ത്‌ അട്ടത്തോട്‌, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കല്‍ , നെല്ലിമല, ഇടുക്കി ജില്ലയിലെ പുല്ലുമേട്‌, പരുന്തുംപാറ, പാഞ്ചാലിമേട്‌ എന്നിവിടങ്ങളിലും മകര വിളക്ക്‌ ദര്‍ശനത്തിന്‌ സൗകര്യമുണ്ട്‌.

Ads by Google
Saturday 10 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google