Thursday, March 19, 2026 Last Updated 1 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

രഘു കളമശ്ശേരി അന്തരിച്ചു, പിതാവിന്റെ അപരനെ അവസാനമായി കാണാന്‍ ചാണ്ടി ഉമ്മന്‍ എത്തി

uploads/news/2026/01/819764/k9.jpg

കളമശ്ശേരി (കൊച്ചി): മിമിക്രി വേദികളിലെ സ്‌ഥിരം സാന്നിധ്യമായിരുന്ന രഘു കളമശ്ശേരി (56) അന്തരിച്ചു. ഏഷ്യാനെറ്റ്‌ ചാനലിലെ സിനിമാലയിലൂടെ പ്രശസ്‌തനായ രഘു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലും വേഷമിട്ടിരുന്നു.
ഇന്നലെ രാവിലെ കൊച്ചി കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്‌ഥനായിരുന്നു രഘു. പി.എസ്‌ രഘു എന്നതാണ്‌ മുഴുവന്‍ പേര്‌. ഭാര്യ: ബിനു, മക്കള്‍: ദേവിക ദിയ, ദേവന്‍. ഉച്ചയോടെ മൃതദേഹം കളമശ്ശേരിയിലെ ചന്ദനപുറത്ത്‌ വീട്ടില്‍ എത്തിച്ചു. വൈകിട്ട്‌ കളമശ്ശേരി പൊതു ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ അപരനായി തിളങ്ങിയ രഘുവിന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ ചാണ്ടി ഉമ്മനെത്തി. സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരിശ്രീ മാര്‍ട്ടിന്‍, രാജീവ്‌ കളമശ്ശേരി, രമേഷ്‌ പിഷാരടി , നഗരസഭ ചെയര്‍പഴ്‌സണ്‍ ജമാല്‍ മണക്കാടന്‍ , മന്ത്രി പി. രാജീവ്‌ എന്നിവര്‍ അനുശോചനമറിയിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അനുശോചനമറിയിച്ചു. മുന്‍ എം.എല്‍.എ: എ.എം യൂസഫ്‌, സി.പി.എം ഏരിയ സെക്രട്ടറി കെ.ബി വര്‍ഗീസ്‌, ഷാജി കരിപ്പായി, കൗണ്‍സിലര്‍ എന്‍. രവി , നഗരസഭയിലെ മറ്റു കൗണ്‍സിലര്‍മാരും എത്തിയിരുന്നു. റഹ്‌മാന്‍ ,ബിജു കുട്ടന്‍, രാജാസാഹിബ്‌ , ഹരിശ്രീ യൂസഫ്‌, സാജന്‍ പള്ളുരുത്തി, നിയാസ്‌ ബക്കര്‍, പട്ടണം ഷാ, പട്ടണം റഷീദ്‌ ,സൈനര്‍ കെടാമംഗലം, കെ.എസ്‌ പ്രസാദ്‌, കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷ, തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google