Thursday, March 19, 2026 Last Updated 12 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

ഫസല്‍ വധക്കേസ്‌ വിചാരണ മേയ്‌ അഞ്ച്‌ മുതല്‍

കൊച്ചി: തലശേരി മുഹമ്മദ്‌ ഫസല്‍ വധക്കേസില്‍ വിചാരണ മേയ്‌ അഞ്ചിന്‌ എറണാകുളം സി.ബി.ഐ. പ്രത്യേകകോടതിയില്‍ ആരംഭിക്കും.വിചാരണ തീയതി നിശ്‌ചയിക്കുന്നതിനായി കാരായി രാജന്‍, കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. തലശ്ശേരി സെയ്‌ദാര്‍ പള്ളിക്കു സമീപം 2006 ഒക്‌ടോബര്‍ 22 ന്‌ റമസാന്‍ മാസത്തിലെ അവസാന നോമ്പ്‌ ദിവസം പുലര്‍ച്ചെയാണു പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്‌. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തിയ ആദ്യത്തെ കേസാണിത്‌. എട്ടു പ്രതികളാണുള്ളത്‌. 2006 മേയ്‌ മാസത്തിലാണ്‌ ഫസലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത്‌.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google