Thursday, March 19, 2026 Last Updated 2 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

മരുന്ന്‌ വിതരണ കമ്പനിയില്‍നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയ ഫീല്‍ഡ്‌ സ്‌റ്റാഫ്‌ അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: മരുന്ന്‌ വിതരണ കമ്പനിയില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്‌റ്റില്‍. മാവേലിക്കര തെക്കേക്കര നന്ദനം വീട്ടില്‍ ബിജു ടി.കെ(53)യാണ്‌ അറസ്‌റ്റിലായത്‌. ചെങ്ങന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ മരുന്ന്‌ വിതരണക്കമ്പനിയിലെ ഫീല്‍ഡ്‌ സ്‌റ്റാഫാണ്‌ ഇയാള്‍. കമ്പനിയുടെ പാര്‍ട്‌ണറായ മുളക്കുഴ മുടിയപ്പള്ളില്‍ ഹരിദാസിന്റെ പരാതിയിലാണ്‌ അറസ്‌റ്റ്. സി.ഐ: വിപിന്‍ എ.സി, എസ്‌.ഐ: മധു കുമാര്‍ എം.ടി , രാജേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കരയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
ഇടപാടുകാര്‍ നല്‍കുന്ന പണത്തിന്‌ ശരിയായ രസീത്‌ കൊടുത്ത ശേഷം ഇതിന്റെ കൗണ്ടര്‍ ഫോയിലില്‍ തുക കുറച്ച്‌ രേഖപ്പെടുത്തി ആ തുക മാത്രം കമ്പനിയില്‍ ഏല്‍പ്പിച്ചായിരുന്നു തട്ടിപ്പ്‌. ഇത്തരത്തില്‍ 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച്‌ 31 വരെ എട്ട്‌ ലക്ഷം രൂപ തട്ടിയതായാണ്‌ കേസ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google