Thursday, March 19, 2026 Last Updated 2 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

വോട്ട്‌ വിവാദം: മാന്നാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിയിലേക്ക്‌

മാന്നാര്‍: സ്‌റ്റാന്‍ഡിങ്‌് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ രണ്ട്‌ സി.പി.എം. വനിതാ അംഗങ്ങള്‍ ബി.ജെ.പിക്കു വോട്ട്‌ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദം മാന്നാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.കെ. പ്രസാദിന്റെ രാജിയിലേക്ക്‌ വഴിമാറുന്നു.
മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തംഗമെന്ന നിലയില്‍ സി.പി.എം-ബി.ജെ.പി. കൂട്ടുകെട്ട്‌ കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ്‌ കൂടുതല്‍ വിവാദങ്ങള്‍ക്ക്‌ ഇടനല്‍കാതെ പ്രസിഡന്റ്‌ സ്‌ഥാനം രാജിവയ്‌ക്കണമെന്ന നിലപാട്‌ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്‌. ഇന്നലെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ചേര്‍ന്ന്‌ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്‌തു. വൈകിട്ട്‌ മാന്നാര്‍ ഏരിയ കമ്മറ്റി കൂടി പ്രസാദിനോട്‌ വിശദീകരണം തേടി. പ്രസാദില്‍നിന്നു രാജിക്കത്ത്‌ എഴുതിവാങ്ങിയതായും സൂചനയുണ്ട്‌.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google