Thursday, March 19, 2026 Last Updated 1 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ കാടയിലും അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ 6-ാം വാര്‍ഡില്‍ കോഴിയിലും കരുവാറ്റ പഞ്ചായത്ത്‌ ഒന്നും രണ്ടും വാര്‍ഡുകളിലും പള്ളിപ്പാട്‌ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താറാവിലുമാണ്‌ പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌.
നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചിരുന്നു. ആലപ്പുഴ,കോട്ടയം, കൊല്ലം ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്‌ഥലങ്ങളില്‍ പക്ഷിപ്പനിയെന്ന്‌ സംശയമുണ്ട്‌. മറ്റു പക്ഷികളിലും രോഗബാധയുണ്ടെന്ന സംശയം ആശങ്കയുണ്ടാക്കി. കോട്ടയത്ത്‌ കാക്കയും ആലപ്പുഴ ചേര്‍ത്തലയില്‍ ദേശാടനപ്പക്ഷിയുമാണു ചത്തുവീണത്‌. ഇവയുടെ സാംപിളുകള്‍ ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബിലേക്ക്‌ അയച്ചു. ഫലം വന്നെങ്കിലേ പക്ഷിപ്പനിയാണോയെന്ന്‌ ഉറപ്പിക്കാനാകൂ.
സംസ്‌ഥാനത്ത്‌ ആദ്യമായി 2024ലാണ്‌ സ്വതന്ത്രമായി പറക്കുന്ന പക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌. ആലപ്പുഴ ജില്ലയില്‍ 9 പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ കഴിഞ്ഞമാസം പക്ഷിപ്പനി സ്‌ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ കള്ളിങ്‌ നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനാല്‍ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക്‌ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്‌ത്രീയമായി കൊന്ന്‌ നശിപ്പിക്കുന്ന (കള്ളിങ്ങ്‌) പ്രവര്‍ത്തനങ്ങള്‍ ഇന്നും നാളെയുമായി നടത്തും. ഇന്ന്‌അമ്പലപ്പുഴ നോര്‍ത്ത്‌, അമ്പലപ്പുഴ സൗത്ത്‌ എന്നീ പഞ്ചായത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട്‌ എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അമ്പലപ്പുഴ നോര്‍ത്ത്‌ പഞ്ചായത്തില്‍ 3544 വളര്‍ത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത്‌ പഞ്ചായത്തില്‍ 150 വളര്‍ത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തില്‍ 6633 വളര്‍ത്തു പക്ഷികളും, പള്ളിപ്പാട്‌ പഞ്ചായത്തില്‍ 3458 വളര്‍ത്തു പക്ഷികളും ഉള്‍പ്പെടെ ഏകദേശം 13785 വളര്‍ത്തു പക്ഷികളെയാണ്‌ കൊന്നു നശിപ്പിക്കേണ്ടത്‌.
പ്രഭവ കേന്ദ്രങ്ങള്‍ക്ക്‌ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ്‌ സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ പരിധിയില്‍ താറാവ്‌, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്‌ഠം (വളം), ഫ്രോസണ്‍ മീറ്റ്‌, മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഇന്നലെ മുതല്‍ ഒരാഴ്‌ചത്തേക്ക്‌ ജില്ലാ കലക്‌ടര്‍ നിരോധിച്ചിട്ടുണ്ട.്‌

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google