Thursday, March 19, 2026 Last Updated 12 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

എം.എം. മണി ആരോഗ്യവാന്‍; അഭ്യൂഹ വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ല: സി.പി.എം.

uploads/news/2026/01/819629/k5.jpg

ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന്‌ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക്‌ എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി എം.എല്‍.എക്ക്‌ അനാരോഗ്യം എന്ന്‌ ചിലരും ചില കേന്ദ്രങ്ങളും ദുഷ്‌പ്രചാരണം നടത്തുന്നുണ്ട്‌. യു.ഡി.എഫിനെ സഹായിക്കാന്‍ ചിലര്‍ നടത്തുന്ന കുപ്രചാരമാണിത്‌. മണിയാശാന്‍ പൂര്‍ണ ആരോഗ്യവനാണ്‌. ദിവസേന 15 ലധികം പരിപാടികളില്‍ പങ്കെടുക്കുന്നു. വികസന രംഗത്ത്‌ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഉടുമ്പന്‍ചോല മണ്ഡലത്തിലും ജില്ലയിലുമാകെ 5,000 കോടിയിലേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ എം.എം മണി നേതൃത്വം നല്‍കിയത്‌. ജില്ലയുടെ ചരിത്രത്തില്‍ ഇത്രയും പുരോഗതിയും വികസനവും നടന്ന മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ മണിയാശാനെതിരേ വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്‌. ഇത്‌ പൊതുസമൂഹം തള്ളും.-സി.പി.എം. ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്‌ പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google