Thursday, March 19, 2026 Last Updated 11 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

ന്യൂനമര്‍ദം; സംസ്‌ഥാനത്ത്‌3 ദിവസം മഴ

uploads/news/2026/01/819628/k4.jpg

തിരുവനന്തപുരം: ന്യൂനമര്‍ദത്തെത്തുടര്‍ന്ന്‌ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്‌തിപ്പെട്ട്‌ അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇതിന്റെ ഫലമായി നാളെയും, 10, 11 തീയതികളിലും കേരളത്തില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്‌. 10-ന്‌ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ശക്‌തികൂടിയ ന്യൂനമര്‍ദം
നിലവില്‍ തീവ്ര ന്യൂനമര്‍ദമായി ശക്‌തിപ്പെട്ടിട്ടുണ്ട്‌. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത്‌ കൂടുതല്‍ ശക്‌തിപ്പെട്ട്‌ അതിതീവ്ര ന്യൂനമര്‍ദമായി മാറാനാണ്‌ സാധ്യത. തുടര്‍ന്ന്‌, 48 മണിക്കൂറിനിടെ ഇത്‌ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ്‌ ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ സഞ്ചരിക്കുമെന്നും കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. ഈ സാഹചര്യത്തില്‍, 9, 10, 11 തീയതികളില്‍ കേരളത്തില്‍ നേരിയതോ ഇടത്തരം മഴയോ ലഭിക്കാം. 10-ന്‌ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google