Thursday, March 19, 2026 Last Updated 11 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

പിറന്നാള്‍ നിറവില്‍ മേല്‍ശാന്തി

uploads/news/2026/01/819622/k12.jpg

ശബരിമല: ശബരീശ സന്നിധിയില്‍ പിറന്നാള്‍ ആഷോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ശബരിമല മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരി.
1979-ല്‍ ജനിച്ച അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിന്‌ പകിട്ടേറെയാണ്‌. പിറന്നാള്‍ ദിനത്തിലും ദിനചര്യകള്‍ക്ക്‌ മാറ്റമുണ്ടായില്ല. പതിവുപോലെ പുലര്‍ച്ചെ 2.30 നുതന്നെ നടതുറക്കാനുള്ള ഒരുക്കം ആരംഭിച്ചു. ഇതിനിടയില്‍ പരികര്‍മി മധു ആദ്യമായും മറ്റുള്ളവര്‍ പിന്നാലെയും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ മേല്‍ശാന്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തു. ഇതിനുപിന്നാലെ പുലര്‍ച്ചെ മൂന്നിനെത്തി തിരുനട തുറന്നു. കീഴ്‌ശാന്തി കെ.ഹരീഷ്‌ പോറ്റി പൊന്നാട അണിയിച്ച്‌ ആശംസ അറിയിച്ചു. വൈകാതെ ദേവസ്വം ജീവനക്കാരും മേല്‍ശാന്തിക്ക്‌ പിറന്നാള്‍നന്മകള്‍ നേര്‍ന്നു. ഇത്തവണ പിറന്നാള്‍ ദിനത്തില്‍ സുരക്ഷാ ഉദ്യോഗസ്‌ഥനും സഹപാഠിയുമായ ഷോജുവും മേല്‍ശാന്തിക്കൊപ്പം ഉണ്ടായിരുന്നു എന്നതും ആഘോഷത്തിന്‌ ഇരട്ടിമധുരം പകര്‍ന്നു.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google