Thursday, March 19, 2026 Last Updated 38 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

കേസെടുക്കുന്നതില്‍ നിയമോപദേശം തേടും

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ അതിജീവിതയുടെ ഭര്‍ത്താവ്‌ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതിനു ൈക്രംബ്രാഞ്ച്‌ നിയമോപദേശം തേടും. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തത്‌ എന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്ന്‌ അതിജീവിതയുടെ ഭര്‍ത്താവ്‌ ആവശ്യപ്പെട്ടിരുന്നു.
പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യാന്‍ പോലീസ്‌ തയാറാകുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. കുടുംബജീവിതം തകര്‍ത്തെന്നാണു ഭര്‍ത്താവിന്റെ പരാതി. 'മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഈ മാസം രണ്ടിനാണു പരാതി നല്‍കിയത്‌. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്‌. രാഹുലിന്റെ എം.എല്‍.എ.സ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ ആദ്യം രാജിവയ്‌പ്പിക്കേണ്ടത്‌. അതിജീവിതയുമായുള്ള വിവാഹമോചന നടപടികള്‍ക്കായി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും. വലിയ വേദനയില്‍കൂടിയാണ്‌ ഞാനും മാതാപിതാക്കളും കടന്നുപോയത്‌. ഏക മകനാണ്‌ ഞാന്‍. എനിക്കും നീതിക്ക്‌ അര്‍ഹതയുണ്ട്‌. അതു ലഭിക്കുന്നതു വരെ പ്രതികരിക്കുകയും പോരാടുകയും ചെയ്യും'-അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google