Thursday, March 19, 2026 Last Updated 38 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

സമന്‍സ്‌ അവഗണിച്ചു;ഇ.ഡി. ഹര്‍ജിയില്‍ കശുവണ്ടി വ്യവസായിക്ക്‌ നോട്ടീസ്‌

കൊച്ചി: തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അവഗണിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ്‌ ബാബുവിനെതിരേ ഇ.ഡി. കോടതിയില്‍. പത്തുതവണ സമന്‍സ്‌ അയച്ചിട്ടും ഹാജരായില്ലെന്നു കാട്ടി എറണാകുളം ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു ഇ.ഡി. പരാതി ഫയല്‍ ചെയ്‌തത്‌. നേരത്തെ ഇ.ഡി. അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ക്കെതിരേ അനീഷ്‌ ബാബു കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
കള്ളപ്പണ ഇടപാട്‌ നിയമവുമായി ബന്ധപ്പെട്ടാണ്‌ അനീഷിനും അമ്മയ്‌ക്കുമെതിരേ ഇ.ഡി. പത്ത്‌ സമന്‍സ്‌ അയച്ചത്‌. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ കശുവണ്ടി ഇറക്കിത്തരാമെന്നു വാഗ്‌ദാനംചെയ്‌തു പണം തട്ടിയെന്നാണ്‌ അനീഷ്‌ ബാബുവിനെതിരായ കേസ്‌. ഇരുപത്തഞ്ച്‌ കോടിയോളം രൂപയാണ്‌ അനീഷ്‌ ബാബു തട്ടിയെടുത്തതെന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച പരാതി. കേസൊതുക്കാന്‍ ഇ.ഡി. ഉദ്യോഗസ്‌ഥന്‍ രണ്ടരക്കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന്‌ അനീഷ്‌ ബാബു പരാതി ഉന്നയിച്ചിരുന്നു. വിജിലന്‍സ്‌ ലഭിച്ച പരാതിയില്‍ ഇ.ഡി. അസി. ഡയറക്‌ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google