Thursday, March 19, 2026 Last Updated 38 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

കീം അപേക്ഷാഫീസ്‌ കുത്തനെ കൂട്ടി!

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ കീമി(കേരള എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, മെഡിക്കല്‍ എക്‌സാം)ന്റെ അപേക്ഷാ ഫീസ്‌ കുത്തനെ വര്‍ധിപ്പിച്ചു.
ജനറല്‍ വിഭാഗത്തിനും എസ്‌.സി. വിഭാഗത്തിനും ഫീസ്‌ വര്‍ധിപ്പിച്ചു. വ്യത്യസ്‌ത കോഴ്‌സുകള്‍ക്ക്‌ ഒന്നിച്ച്‌
ഫീസടച്ച്‌ അപേക്ഷിക്കുന്ന രീതിയും നിര്‍ത്തലാക്കി. എന്‍ജിനീയറിങ്‌, ഫാര്‍മസി കോഴ്‌സുകള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത്‌ ഇത്തവണ 925 രൂപയാക്കി. എസ്‌.സി. വിഭാഗത്തിന്റെ ഫീസ്‌ 375ല്‍നിന്ന്‌ 400 രൂപയാക്കി.
കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ജനറല്‍ വിഭാഗത്തിന്‌ ഒന്നിച്ച്‌ 1125 രൂപ അടച്ച്‌ അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത്‌ വെെേറ 925 രൂപ അടച്ച്‌ അപേക്ഷിക്കണം. എസ്‌.സി. വിഭാഗത്തിന്‌ രണ്ടു കോഴ്‌സുകള്‍ക്കും ഒന്നിച്ച്‌ 500 രൂപ അടച്ച്‌ അപേക്ഷിക്കാമായിരുന്നത്‌ ഇത്തവണ 400 രൂപ വീതം വെെേറ അടയ്‌ക്കണം. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും ആര്‍ക്കിടെക്‌ചറിനും കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന്‌ 625 രൂപ ഫീസുണ്ടായിരുന്നത്‌ ഇത്തവണ 650 രൂപയാക്കി. എസ്‌.സി. വിഭാഗത്തിന്‌ ഇത്‌ 250 രൂപയുള്ളത്‌ 260 ആക്കി.
എന്‍ജിനീയറിങ്‌, മെഡിക്കല്‍ സ്‌ട്രീമുകളിലെ കോഴ്‌സുകള്‍ക്ക്‌ കഴിഞ്ഞവര്‍ഷം 1125 രൂപ അടച്ച്‌ ഒന്നിച്ച്‌ അപേക്ഷിക്കാന്‍ അവസരമുണ്ടായിന്നു. ഇത്തവണ അതും നിര്‍ത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച്‌ അപേക്ഷിക്കണം. ഫലത്തില്‍
ഒന്നിലധികം സ്‌ട്രീമുകളിലെ കോഴ്‌സുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക്‌ ഇരട്ടിയാണ്‌ ഫീസ്‌ വര്‍ധന. യു.എ.ഇ. പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവര്‍ അധികം അടക്കേണ്ട തുക 15,000-ല്‍ നിന്ന്‌ 16,000 ആയി വര്‍ധിപ്പിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം വരെ എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ഒന്നിച്ച്‌ ഫീസടച്ചതില്‍ ഫാര്‍മസി പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ്‌ ഓരോ പരീക്ഷക്കും വെെേറ ഫീസ്‌ ചുമത്തിയതെന്ന്‌ പ്രവേശനപരീക്ഷ കമീഷണറേറ്റ്‌ വിശദീകരിക്കുന്നു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google