Thursday, March 19, 2026 Last Updated 11 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

ഇന്നലെ സന്ധ്യവരെ എത്തിയത്‌ 72,080 തീര്‍ഥാടകര്‍

ശബരിമല: സന്നിധാനത്ത്‌ വന്‍ തിരക്ക്‌ തുടരുന്നു. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ നിര ഇന്നലെ ശബരീപീഠം വരെ നീണ്ടു.
ഉച്ചയ്‌ക്ക്‌ പമ്പയില്‍ ഇരുപതിനായിരത്തോളം പേരാണ്‌ ഉണ്ടായിരുന്നത്‌. പമ്പയിലെ 10 ക്യൂ കോംപ്ലക്‌സുകളും ഭക്‌തരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഇതോടെ പമ്പാ മണല്‍പ്പുറം ഭക്‌തജന നിബിഢമായി.
തീര്‍ഥാടകരുടെ തിരക്ക്‌ വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ നിലയ്‌ക്കല്‍, എരുമേലി, പത്തനംതിട്ട, കോന്നി തുടങ്ങിയ ഇടത്താവളങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനം വീണ്ടും തടഞ്ഞിട്ടു. സന്നിധാനത്തെ തിരക്ക്‌ കുറയുന്നതനുസരിച്ചാണ്‌ എല്ലാ ഇടത്താവളങ്ങളില്‍ നിന്നും വാഹനങ്ങള്‍ അയച്ചത്‌.
ഇന്നലെ വൈകിട്ട്‌ ഏഴുവരെ 72080 പേര്‍ ദര്‍ശനത്തിനെത്തി.കഴിഞ്ഞ നാലു ദിവസമായി ഓരോ ലക്ഷം തീര്‍ത്ഥാടകരാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. പുല്ലുമേട്‌ വഴിയുള്ള തീര്‍ഥാടക പ്രവാഹം വര്‍ധിച്ചിട്ടുണ്ട്‌. സന്നിധാനത്ത്‌ വലിയ നടപ്പന്തല്‍ , താഴെ തിരുമുറ്റം, വടക്കേനട, മാളികപ്പുറം ഭാഗം, വിശ്രമ പന്തലുകള്‍, ഡോണര്‍ ഹൗസുകള്‍ എന്നിവ തീര്‍ഥാടകരെക്കൊണ്ട്‌ നിറഞ്ഞിട്ടുണ്ട്‌.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google