Thursday, March 19, 2026 Last Updated 15 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷനെത്തിയ യുവതിയോട്‌ മോശമായി പെരുമാറി; പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

മട്ടാഞ്ചേരി: പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്റെ പേരില്‍ യുവതിയെ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ പോലീസ്‌ ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. പള്ളുരുത്തി പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ വിജേഷിനെയാണ്‌ കൊച്ചി ഡി.സി.പി. അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ്‌ എടുത്ത കേസിനെത്തുടര്‍ന്നാണ്‌ നടപടി. കഴിഞ്ഞ അഞ്ചിനാണ്‌ പരാതിക്കാസ്‌പദമായ സംഭവം. പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വീട്ടില്‍ വെരിഫിക്കേഷന്‌ പോകേണ്ടതിനു പകരം തന്നെ വന്നു കാണാന്‍ വിജേഷ്‌ ആവശ്യപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്ന്‌ ബി.ഒ.ടി. പാലത്തിനടുത്തുള്ള കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ അവന്യുവിന്‌ അടുത്തേക്ക്‌ എത്താന്‍ ആവശ്യപ്പെട്ടു.
ഇവിടേക്ക്‌ എത്തിയ യുവതിയോട്‌ സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിലേക്ക്‌ കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ്‌ കേസ്‌. യുവതി തൊട്ടടുത്ത ദിവസം പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഹാര്‍ബര്‍ പോലീസ്‌ വിജേഷിനെതിരേ കേസെടുത്തു.
വിജേഷിനെതിരേ നേരത്തേയും ഇത്തരം പരാതികള്‍ ഉണ്ടായതായാണു വിവരം. അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക്‌ കടക്കാനാണ്‌ പോലീസ്‌ നീക്കമെന്നാണ്‌ വിവരം.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google