Thursday, March 19, 2026 Last Updated 10 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

കോടതികള്‍ക്കെതിരേ പരാമര്‍ശം; പ്രകാശ്‌ രാജിനെതിരേ പരാതി

കോട്ടയം: ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന്‌ നാണക്കേടാണെന്ന്‌ അഭിപ്രായപ്പെട്ട സിനിമാ നടന്‍ പ്രകാശ്‌ രാജിനെതിരേ കേസ്‌ എടുക്കണമെന്ന്‌ തെലങ്കാന സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ പൊതു പ്രവര്‍ത്തകനായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ പരാതി നല്‍കി.ഹൈദരാബാദില്‍ എ.പി.സി.ആര്‍. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ പ്രകാശ്‌ രാജ്‌ ഈ പരാമര്‍ശം നടത്തിയത്‌.
കോടതിയെ അപമാനിച്ച്‌ കൊണ്ടുള്ള പ്രസംഗം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കേള്‍ക്കാന്‍ ഇടയായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരന്‍ കേരള ഹൈക്കോടതിയിലെ യുവ അഭിഭാഷകനാണ്‌.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google