Thursday, March 19, 2026 Last Updated 9 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

എ.കെ. ബാലനെതിരേ വക്കീല്‍ നോട്ടീസയച്ച്‌ ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്‌: ജമാഅത്തെ ഇസ്ലാമി കലാപത്തിനു ശ്രമിച്ചുവെന്ന പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‌ വക്കീല്‍ നോട്ടീസയച്ച്‌ ജമാഅത്തെ ഇസ്ലാമി.
ഒരാഴ്‌ചയ്‌ക്കകം പ്രസ്‌താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു കോടി രൂപ നഷ്‌ട പരിഹാരവും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ച്‌ മുസ്ലിം സംഘടനയ്‌ക്ക്‌ എതിരേ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ്‌ മതവിഭാഗങ്ങളുടെ വോട്ട്‌ ഉറപ്പിക്കുകയാണ്‌ എ.കെ. ബാലന്റെ ലക്ഷ്യമെന്ന്‌ വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. അമീന്‍ ഹസന്‍ വഴി ജമാത്തത്തെ ഇസ്ലാമി സെക്രട്ടറി ഷിഹാബ്‌ പൂക്കോട്ടൂരാണ്‌ വക്കീല്‍ നോട്ടീസയച്ചത്‌. യു.ഡി.എഫ്‌. അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്ുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നും എ.കെ. ബാലന്‍ പരാമര്‍ശം നടത്തി എന്നാണ്‌ പരാതി.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google