Thursday, March 19, 2026 Last Updated 14 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

സ്‌ഥാനാര്‍ഥി വിവാദം: രാജു ഏബ്രഹാമിനോട്‌ വിശദീകരണം തേടി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്‌, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ എന്നിവര്‍ വീണ്ടും മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിനോട്‌ സംസ്‌ഥാന നേതൃത്വം വിശദീകരണം തേടി. ഏതു ഘടകത്തില്‍ ചര്‍ച്ച ചെയ്‌തിട്ടാണ്‌ പ്രഖ്യാപനമെന്നാണ്‌ നേതൃത്വം ആരാഞ്ഞത്‌. ചര്‍ച്ചകള്‍ക്കു മുന്‍പ്‌മാധ്യമങ്ങളുമായി സംസാരിച്ചതില്‍ നേതൃത്വത്തിന്‌ അതൃപ്‌തിയുണ്ട്‌.ആറന്മുളയിലെ എം.എല്‍.എയാണ്‌ വീണ. ജനീഷ്‌ കോന്നിയിലെയും. സംസ്‌ഥാന കമ്മിറ്റിക്കു മുന്‍പേ ജില്ലാ സെക്രട്ടറി സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയോ എന്ന കൗതുക ചര്‍ച്ചയും പ്രതികരണം സൃഷ്‌ടിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ മത്സരിക്കുമെന്നു പിന്നീടുള്ള പ്രതികരണങ്ങളില്‍ ജില്ലാ സെക്രട്ടറി ഭേദഗതി വരുത്തിയിരുന്നു. ആറന്മുള, കോന്നി മണ്‌ഡലങ്ങളില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍ തുടരും എന്ന പ്രതീക്ഷ മാത്രമാണ്‌ രാജു ഏബ്രഹാം പങ്കുവച്ചതെന്നാണ്‌ പ്രാദേശിക നേതൃത്വം പറയുന്നത്‌. മുന്നണി തലത്തില്‍ എല്‍.ഡി.എഫ്‌ ഔദ്യോഗികമായി സീറ്റ്‌ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല.
രാജു ഏബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്‌: വീണാ ജോര്‍ജ്‌ മികച്ച മന്ത്രിയാണ്‌.
പത്തനംതിട്ട ജില്ലയെ വീണാ ജോര്‍ജ്‌ വീണ്ടും നയിക്കും. രണ്ടു പേരോടും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടരാനും പദ്ധതികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കു കേരളത്തിലെവിടെയും മത്സരിക്കാം. എന്നാല്‍, ആരു വന്നാലും പത്തനംതിട്ടയില്‍ പൊള്ളും. ജില്ലയിലെ 5 മണ്‌ഡലങ്ങളിലും എല്‍.ഡി.എഫ്‌ തുടരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറിയ തിരിച്ചടിയുണ്ടായെങ്കിലും ശക്‌തമായി തിരിച്ചുവരും.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google