Thursday, March 19, 2026 Last Updated 15 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

പ്രശാന്ത്‌ പുതിയ ഓഫീസിലേക്ക്‌; ശ്രീലേഖ പഴയ ഓഫീസിലും!

തിരുവനന്തപുരം: വാടകക്കരാര്‍ വിവാദത്തിനൊടുവില്‍ വി.കെ. പ്രശാന്ത്‌ എം.എല്‍.എ. ഓഫീസ്‌ ഒഴിയുന്നു. ശാസ്‌തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ തനിക്ക്‌ മുറി വേണമെന്നാവശ്യപ്പെട്ട്‌ രംഗത്തിറങ്ങിയതോടെ വിവാദം കൊഴുത്തു. ശാസ്‌തമംഗലത്തെ ഓഫീസിന്‌ പകരം മരുതംകുഴിയിലാണ്‌ പ്രശാന്തിന്റെ പുതിയ ഓഫീസ്‌. പ്രവര്‍ത്തനം മറ്റെന്നാള്‍ മുതല്‍ തുടങ്ങും.
നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ്‌ കെട്ടിട തര്‍ക്കം പൊട്ടിത്തെറിയില്‍ എത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വി.വി. രാജേഷ്‌ മേയറായതിനു ശേഷമാണ്‌ ശ്രീലേഖ ഓഫീസ്‌ കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉയര്‍ത്തിയത്‌.
ശാസ്‌തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും പ്രശാന്തിന്റെ എം.എല്‍.എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ്‌. കൗണ്‍സിലര്‍ ഓഫീസിലെ സ്‌ഥലപരിമിതി ചൂണ്ടിക്കാണിച്ച്‌ എം.എല്‍.എയോട്‌ ഓഫീസ്‌ ഒഴിയണമെന്ന്‌ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ്‌ വിവാദത്തിന്‌ തുടക്കം.
കോര്‍പ്പറേഷന്‍ ആണ്‌ കരാറിന്റെ അടിസ്‌ഥാനത്തില്‍ കെട്ടിടം തനിക്ക്‌ വാടകക്ക്‌ തന്നിരിക്കുന്നതെന്നും മാര്‍ച്ച്‌ വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ്‌ വി.കെ പ്രശാന്ത്‌ സ്വീകരിച്ചത്‌. എന്നാല്‍ സംഭവം വിവാദമായതോടെ നിലപാട്‌ മയപ്പെടുത്തി ശ്രീലേഖ രംഗത്തെത്തി.
തന്റെ ഓഫീസ്‌ ശൗചാലയത്തോടു ചേര്‍ന്നാണ്‌ കിടക്കുന്നതെന്ന വാദം ശ്രീലേഖ ഉയര്‍ത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ മാപ്രകളെന്നു വിളിച്ച്‌ ശ്രീലേഖ പരിഹസിക്കുകയും ചെയ്‌തു. അതേസമയം താന്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ്‌ വിവാദങ്ങളെന്നു പ്രശാന്ത്‌ പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google