Thursday, March 19, 2026 Last Updated 39 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസ്‌: പരാതിക്കാരി ഹൈക്കോടതിയില്‍

uploads/news/2026/01/819417/k6.jpg

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ്‌ തന്നെ കേള്‍ക്കണമെന്നാണ്‌ പരാതിക്കാരി മുന്നോട്ടുവച്ചിരിക്കുന്നത്‌.
രാഹുലിനെതിരായ ആദ്യകേസിലാണ്‌ കീഴ്‌ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട്‌ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തത്‌. രണ്ടാം കേസില്‍ മാത്രമാണ്‌ നിലവില്‍ രാഹുലിന്‌ ജാമ്യം ലഭിച്ചിരിക്കുന്നത്‌. ആദ്യ കേസില്‍ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ്‌ കീഴ്‌കോടതി ജാമ്യഹര്‍ജി തള്ളിയത്‌. പിന്നീട്‌ മുന്‍കൂര്‍ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ വന്നപ്പോള്‍ അറസ്‌റ്റ് താത്‌ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹര്‍ജിയില്‍ തീരുമാനുമുണ്ടാകുന്നത്‌ വരെ അറസ്‌റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ്‌ നീട്ടുകയും ചെയ്‌തു.
നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കവേ ആണ്‌ അതിജീവിത ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ്‌ അതിജീവിത കോടതിയെ അറിയിച്ചത്‌. പരാതി കൊടുത്തതിന്റെ പേരില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ്‌ നേരിടേണ്ടി വരുന്നത്‌. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട്‌ ബോധ്യപ്പെടുത്താനുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ കേസില്‍ കക്ഷിചേര്‍ക്കണമെന്നും അതിജീവിത കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google