Thursday, March 19, 2026 Last Updated 39 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്‌ മധുവിന്‌ സമ്മാനിച്ചു

uploads/news/2026/01/819410/k12.jpg

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്‌ നടന്‍ മധുവിന്‌ സമ്മാനിച്ചു. 25,000/ രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. ഷാഹിദാ കമാല്‍, ജി. ഭുവനചന്ദ്രന്‍, ഡോ. വിന്‍സെന്റ്‌ ഡാനിയേല്‍, ബി. ശശികുമാര്‍, വി.സി. സുരേഷ്‌, മണക്കാട്‌ രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിലെത്തി സമ്മാനിച്ചു. താനുമായി വളരെ ആത്മബന്ധമുണ്ടായിരുന്ന, മികച്ച നടനും സംഘാടകനും, പത്രപ്രവര്‍ത്തകനുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ സ്വീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന്‌ മറുപടി പ്രസംഗത്തില്‍ മധു പറഞ്ഞു.

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google