Thursday, March 19, 2026 Last Updated 48 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

മുക്കുപണ്ടം പണയംവച്ച്‌ ആഡംബരജീവിതം: 4 യുവാക്കള്‍ അറസ്‌റ്റില്‍

മാവേലിക്കര: മാവേലിക്കരയിലെ വിവിധ സ്‌ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുലക്ഷം രൂപയിലേറെ തട്ടിയെടുത്ത കേസില്‍ നാല്‌ യുവാക്കള്‍ അറസ്‌റ്റില്‍. പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ റസല്‍ മുഹമ്മദ്‌ (20), നൂറനാട്‌ പാലമേല്‍ ചെറുനാമ്പില്‍ എസ്‌. സൂരജ്‌ (19), അടൂര്‍ മോലൂട്‌ ചരുവില്‍തറയില്‍ ഉണ്ണിക്കുട്ടന്‍ (21), പന്തളം കൂരമ്പാല ജയലക്ഷ്‌മി വിലാസത്തില്‍ എസ്‌. സൂരജ്‌കുമാര്‍ (19) എന്നിവരെയാണ്‌ എറണാകുളത്തെ ആഡംബര ഫ്‌ളാറ്റില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍നിന്നാണ്‌ ഇവര്‍ വ്യാജ ഹോള്‍മാര്‍ക്ക്‌ ചെയ്‌ത മുക്കുപണ്ടം വാങ്ങിയിരുന്നത്‌. ചെറുകിട ഫിനാന്‍സ്‌ സ്‌ഥാപനങ്ങളില്‍ അപ്രൈസറുടെ പരിശോധനയില്ലാതെ സ്വര്‍ണം പണയത്തിനെടുക്കുമെന്നു മനസിലാക്കിയായിരുന്നു തട്ടിപ്പ്‌. ജീവനക്കാര്‍ ഹോള്‍മാര്‍ക്ക്‌ മാത്രം നോക്കിയാണ്‌ പണയം സ്വീകരിച്ചിരുന്നത്‌. ജില്ലാ പോലീസ്‌ മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍, പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. തട്ടിപ്പിലൂടെ നേടിയ പണം കൊച്ചിയില്‍ ആഡംബരജീവിതത്തിനാണ്‌ പ്രതികള്‍ ഉപയോഗിച്ചിരുന്നത്‌. പോക്‌സോ, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്‌ ഒന്നാംപ്രതി റസല്‍ മുഹമ്മദ്‌. മാവേലിക്കര പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സി. ശ്രീജിത്ത്‌, എസ്‌. ഐ: എന്‍.യു. അനന്തു, സി.പി.ഒമാരായ ആര്‍. ജിഷ്‌ണു, വി.എസ്‌. അനന്തമൂര്‍ത്തി, സീനിയര്‍ സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണന്‍, അരുണ്‍ ഭാസ്‌കര്‍, ഷെഫീഖ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google