Thursday, March 19, 2026 Last Updated 38 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ നാല്‌ ദിവസം പഴക്കമുള്ള മൃതദേഹം

കൊച്ചി: മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന്‌ വീണനിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം. പുത്തന്‍കുരിശ്‌ സ്വദേശി സുഭാഷാ(51)ണു മരിച്ചത്‌. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍നിന്ന്‌ സുഭാഷിന്റെ പേരിലുള്ള ഐ.ഡി. കാര്‍ഡ്‌, കിടക്കവിരി, ബാഗ്‌ തുടങ്ങിയ വസ്‌തുക്കള്‍ കണ്ടെടുത്തു.
മൃതദേഹത്തിന്‌ നാലു ദിവസത്തെ പഴക്കമുണ്ടെന്നാണു വിവരം. തലയ്‌ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്‌. കാലുകള്‍ക്കും ഒടിവുണ്ട്‌. കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.മരടിലാണു സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്‌. ഒരു മാസം മുമ്പ്‌ ഇവരെ കാണാന്‍ സുഭാഷ്‌ ചെന്നിരുന്നു. മരടിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കെട്ടിടത്തിന്റെ മുകളിലായിരുന്നു സുഭാഷ്‌ താമസിച്ചിരുന്നതെന്നാണു പോലീസിന്റെ നിഗമനം.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google