Thursday, March 19, 2026 Last Updated 39 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ഒരു ദിവസം 13 കോടി; കെ.എസ്‌.ആര്‍.ടി.സിക്ക്‌ ചരിത്രനേട്ടം, മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡറാകും

തിരുവനന്തപുരം: ടിക്കറ്റ്‌ വരുമാനത്തില്‍ റെക്കോഡ്‌ നേട്ടം കൈവരിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റ്‌ കളക്ഷന്‍ മാത്രം തിങ്കളാഴ്‌ച 12 കോടി 18 ലക്ഷം രൂപ ലഭിച്ചെന്ന്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചു. 13.02 കോടിയാണ്‌ മൊത്തം കളക്ഷന്‍ ലഭിച്ചത്‌. ചരിത്ര വിജയം മലയാളികള്‍ക്ക്‌ സമര്‍പ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ശബരിമല തീര്‍ഥാടനകാലമായതുകൊണ്ടു മാത്രം വന്ന വര്‍ധനയല്ലിതെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസണില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2 കോടി രൂപയുടെ വര്‍ധനയുണ്ട്‌. നടന്‍ മോഹന്‍ലാല്‍ കെ.എസ്‌.ആര്‍.ടി.സിയുടെ ഗുഡ്‌വില്‍ അംബാസിഡറായി പ്രവൃത്തിക്കാമെന്ന്‌ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ കെ.എസ്‌.ആര്‍.ടി.സിയെ രക്ഷപ്പെടുത്തും. 21 ഡ്രൈവിങ്‌ സ്‌കൂളുകളില്‍ നിന്ന്‌ ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്‌. വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ്‌ ആദ്യ ഘട്ടത്തില്‍ ബസ്‌ സര്‍വീസ്‌ നടത്തുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത്‌ തന്നെ മത്സരിക്കുമെന്നും കെ ബി ഗണേഷ്‌ കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google