Thursday, March 19, 2026 Last Updated 45 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

കണ്ണന്‍ പട്ടാമ്പി നിര്യാതനായി

uploads/news/2026/01/819246/k13.jpg

പാലക്കാട്‌: ചലച്ചിത്രനടനും പ്ര?ഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി (62) നിര്യാതനായി. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്‌. വൃക്ക മാറ്റിവയ്‌ക്കലിനെത്തുടര്‍ന്നു പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഞാങ്ങാട്ടിരി വി.ഐ.പി. സ്‌ട്രീറ്റില്‍ പൊട്ടുതൊടിയില്‍ പരേതരായ കുട്ടിശങ്കര പെരുമ്പ്ര നായരുടെയും സത്യഭാമയുടെയും മകനാണ്‌. പുനരധിവാസം, വെട്ടം, അനന്തഭദ്രം, തന്ത്ര, കീര്‍ത്തിചക്ര, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, അവതാരം, ഓടും രാജ ആടും റാണി, പുലിമുരുകന്‍, ബിയോണ്ട്‌ ബോര്‍ഡേഴ്‌സ്‌, ഒടിയന്‍, പിടികിട്ടാപ്പുള്ളി, കരുവ്‌, ട്വല്‍ത്ത്‌ മാന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ രമ. മകള്‍: സത്യഭാമ.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google