Thursday, March 19, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഭദ്രാസന കണ്‍വന്‍ഷന്‍ നാളെ മുതല്‍

കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 30-ാമത്‌ കോട്ടയം- കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ നാളെ മുതല്‍ 11 വരെ കോട്ടയം മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ അഞ്ച്‌ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോട്ടയം-കൊച്ചി ഭദ്രാസനത്തിന്റെ കൂടിവരവാണു ഭദ്രാസന കണ്‍വന്‍ഷന്‍.
നാളെ വൈകിട്ട്‌ ആറിന്‌ ഭദ്രാസന അധ്യക്ഷന്‍ തോമസ്‌ മാര്‍ തിമഥിയോസ്‌ എപ്പിസ്‌കോപ്പാ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. റവ. കെ.സി.സന്തോഷ്‌ വചന ശുശ്രൂഷ നിര്‍വഹിക്കും. എട്ടിനു രാവിലെ 7.30ന്‌ വേദപഠനം. റവ. ജോസി ഇ. ജോര്‍ജ്‌ നേതൃത്വം നല്‍കും.
ഉച്ചകഴിഞ്ഞ്‌ 1.30ന്‌ ലഹരി വിമോചന ബോധവത്‌കരണ സമ്മേളനത്തിന്‌ റവ. ഷോജി വര്‍ഗീസും 3.30ന്‌ വികസന സംഘം മീറ്റിംഗിനു മന്ത്രി പി. പ്രസാദും നേതൃത്വം നല്‍കും. വൈകിട്ട്‌ ആറിനു നടക്കുന്ന പൊതുയോഗത്തില്‍ റവ. കെ.സി. സന്തോഷ്‌ വചന ശുശ്രൂഷ നിര്‍വഹിക്കും.
9നു രാവിലെ 7.30ന്‌ വോദപഠനം റവ. ടോണി ഈപ്പന്‍ വര്‍ക്കി, രാവിലെ 10ന്‌ സേവികാസംഘം പൊതുയോഗം സെലിന്‍ ഏബ്രഹാം, ഉച്ചകഴിഞ്ഞ്‌ 2.30ന്‌ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെയും സീനിയര്‍ സിറ്റിസണ്‍സ്‌ ഫെലോഷിപ്പിന്റെയും സംയുക്‌ത പൊതുയോഗം ബ്രദര്‍ ജോയി പുല്ലാട്‌ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട്‌ ആറിനു നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോസ്‌റ്റ്‌.റവ.ഡോ. തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
ഭദ്രാസനം നിര്‍മിച്ചു നല്‍കുന്ന പത്ത്‌ വീടുകളുടെ വസതി പ്ര?ജക്‌റ്റ്‌ അടിസ്‌ഥാന ശില മെത്രാപ്പോലീത്താ ആശീര്‍വദിക്കും. തുടര്‍ന്നു റവ. കെ.ഇ. ഗീവര്‍ഗീസ്‌ വചന ശുശ്രൂഷ നിര്‍വഹിക്കും.
10ന്‌ രാവിലെ രാവിലെ 7.30ന്‌ വേദപഠനം റവ.സന്തോഷ്‌ തോമസ്‌, എട്ടിനു കുട്ടികളുടെ സമര്‍പ്പണ ശുശ്രൂഷ സെമിനാരി ചാപ്പലില്‍, 10ന്‌ നടക്കുന്ന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം മാര്‍ത്തോമ്മ സണ്‍ഡേസ്‌കൂള്‍ സമാജം, ഉച്ചകഴിഞ്ഞ്‌ 2.30ന്‌ യുവജന സമ്മേളനം റവ. വിജി വര്‍ഗീസ്‌ ഈപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന പൊതുയോഗത്തില്‍ റവ. സി.വി. സൈമണ്‍ വചന ശുശ്രൂഷ നിര്‍വഹിക്കും.
സമാപന ദിവസമായ 11-ന്‌ രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഡല്‍ഹി ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ അപ്രേം എപ്പിസ്‌കോപ്പാ മുഖ്യകാര്‍മികത്വം വഹിക്കും. സമാപന സമ്മേളനത്തില്‍ തോമസ്‌ മാര്‍ തിമഥിയോസ്‌ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. സഖറിയ മാര്‍ അപ്രേം എപ്പിസ്‌കോപ്പാ സമാപന സന്ദേശം പങ്കുവെക്കും. തുടര്‍ന്നു സ്‌നേഹവിരുന്ന്‌.
ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അറിയുന്നതിനായി മിഷന്‍ എക്‌സ്‌പോ കണ്‍വന്‍ഷന്‍ നഗറില്‍ ക്രമീകരിച്ചിട്ടുണ്ട്‌.
എല്ലാ ദിവസവും വൈകിട്ട്‌ ആറു മുതല്‍ 6.30 വരെ നടക്കുന്ന ഗാനശുശ്രൂഷയ്‌ക്കു കണ്‍വന്‍ഷന്‍ ഗായകസംഘം നേതൃത്വം നല്‍കും.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google